newsതിരുവനന്തപുരം

ഷമീർ ഭരതന്നൂർ ചിത്രം 'അനക്ക് എന്തിന്‍റെ കേടാ’ സി. സ്പെയ്സ് ​ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ

റഹിം പനവൂർ (PH : 9946584007)
Published Mar 25, 2024|

SHARE THIS PAGE!
മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിച്ച 'അനക്ക് എന്തിന്‍റെ കേടാ’ എന്ന ചിത്രം  സി. സ്പെയ്സ് ​ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ എത്തിയപ്പോഴും  പ്രേക്ഷകരുടെ മികച്ച അഭിപ്രായം.

ബി.എം.സി ഫിലിം പ്രൊഡക്ഷന്റെ  ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്​ നിർമ്മിച്ച ചിത്രം  തിയേറ്ററിൽ  റിലീസ്​ ചെയ്തപ്പോഴും  നല്ല  അഭിപ്രായം നേടിയിരുന്നു. 

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, ജയാമേനോൻ, പ്രകാശ് വടകര, സന്തോഷ്ക്കുറുപ്പ്, അച്ചു സുഗന്ധ്, ബന്ന ചേന്നമംഗലൂർ, അനീഷ് ധർമൻ, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ, അനുറാം എന്നിവരാണ്​ പ്രധാന താരങ്ങൾ. യശ:ശരീനായ ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകൻ  ഗൗതം ലെനിനാണ് ഛായാഗ്രഹണം നിർവഹിച്ചത്.ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ.സംഗീത സംവിധാനം : രമേശ്‌  നാരായൺ, നെഫ്​ല സാജിദ്, യാസിർ അഷറഫ്.
ആലാപനം: വിനീത് ശ്രീനിവാസൻ, സിയാ ഉൽ ഹഖ്. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ.സൂര്യ. മേക്കപ്പ് : ബിനു പാരിപ്പള്ളി. കൊറിയോഗ്രാഫി.: അയ്യപ്പദാസ്. പ്രൊജക്ട് ഡിസൈനർ : കല്ലാർ അനിൽ. പ്രൊജക്ട് കോ -ഓ ർഡിനേറ്റർ: അസീം കോട്ടൂർ. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ. ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി. പരസ്യകല: ജയൻ വിസ്മയ. പശ്​ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം. 

കേരള സർക്കാരിന്റെ  കീഴിൽ  ആരംഭിച്ചതാണ്  സി.സ്പെയ്സ് ​ പ്ലാറ്റ്​ഫോം. പ്ലേ സ്​റ്റോറിൽ പോയി സി.സ്പെയ്സ് ​ ഒ.ടി.ടി ഡൗൺലോഡ്​ ചെയ്ത്​ പേയ്മെന്റ് ​നടത്തി സിനിമ സെലക്ട്​ ചെയ്ത്  കാണാവുന്നതാണ്.​


വിനോദ് വൈശാഖിയ്ക്ക്  പ്രേംനസീർ പുരസ്‌കാരം
 
ഈ ചിത്രത്തിൽ ഗാനം എഴുതിയ വിനോദ് വൈശാഖി പ്രേംനസീർ സുഹൃത് സമിതിയുടെ മികച്ച ഗാനരചയിതാവിനുള്ള പ്രേംനസീർ പുരസ്‌കാരത്തിന് അർഹനായി. "നോക്കി നോക്കി..."എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയത് രമേശ്‌ നാരായണനും ആലപിച്ചത് വിനീത് ശ്രീനിവാസനുമാണ്.
മേയ് മാസത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന താരനിശയിൽ പുരസ്‌കാരം സമ്മാനിക്കും.

റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All