newsകൊച്ചി

'ബൾട്ടി'ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം

Vasudha PR
Published Nov 04, 2025|

SHARE THIS PAGE!

തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ 'ബൾട്ടി'ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ 'ബൾട്ടി' ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഉടൻ പുറത്തു വരും.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All