newsമഹാരാഷ്ട്ര

വാക്ദേവതാ പുരസ്കാരം ഏറ്റുവാങ്ങി സർ സോഹൻ റോയി.

CINEMAN Film News
Published Jan 10, 2024|

SHARE THIS PAGE!
മഹാരാഷ്ട്രയിലെ മുൻനിര പബ്ലിഷിംഗ് സ്ഥാപനമായ ' വാക്ദേവത മാസിക 'യുടെ രണ്ടായിരത്തി ഇരുപത്തിരണ്ടിലെ വാക്ദേവതാ പുരസ്കാരം സർ സോഹൻ റോയ് ഏറ്റുവാങ്ങി. ഇരുപതിനായിരം രൂപയും വാക്ദേവതാ ശില്പഫലകവുമാണ് സമ്മാനം.  ജനുവരി ഏഴിന് പൂനെയിലെ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു പുരസ്കാര വിതരണം . കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൻറ പ്രസിഡന്റും നിർമ്മാതാവും നടനുമായ 
ജി. സുരേഷ്കുമാറാണ് പുരസ്കാരം സമ്മാനിച്ചത്.  ദേശീയ അന്തർദേശീയ തലങ്ങളിൽ ഓരോ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ
കാഴ്ചവച്ചവർക്ക് നൽകിവരുന്ന പുരസ്കാരമാണ്  ഇത്. വ്യാവസായിക മേഖലയിലും ദൃശ്യമാധ്യമ രംഗത്തും സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിലൂടെയും സോഹൻ റോയ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം അദ്ദേഹത്തിന് നൽകിയതെന്ന്  വാക്ദേവതാ സ്ഥാപകനും പബ്ലിഷറുമായ സപ്ന വി മാരാർ അറിയിച്ചു.

കവി, ഗാനരചയിതാവ്,  സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്  തുടങ്ങി നിരവധി വിശേഷണങ്ങളുള്ള സർ സോഹൻ റോയ്, ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അറുപതിലധികം സ്ഥാപനങ്ങളടങ്ങിയ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയും കൂടിയാണ്  .  സാധാരണ നിലയിൽ നിന്ന് ഫോബ്‌സ് മാഗസിന്റെ അറബ് ലോകത്തിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ഇടം പിടിച്ച അദ്ദേഹം സാമൂഹിക പ്രതിബദ്ധതാരംഗത്തും  നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
പരിസ്ഥിതി സൗഹാർദ്ദപരമായ ഉദ്യമങ്ങളുടെ പ്രചാരകനായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തി അഞ്ഞൂറിലധികം കപ്പലുകളെ പാരിസ്ഥിതിക സൗഹൃദപരമായ രീതിയിലേക്ക് മാറ്റിയെടുക്കുകയും അതുവഴി ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുവാനുള്ള ഒരു വ്യാവസായിക മാതൃക സൃഷ്ടിച്ചെടുക്കുകയും ചെയ്തു  .  അദ്ദേഹം സംവിധാനം ചെയ്ത  ഹോളിവുഡ് സിനിമയായ 'ഡാം 999', മൂന്നു വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങള്‍ക്ക് ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു .  അദ്ദേഹം തന്നെ എഴുതിയ പ്രസ്തുത സിനിമയുടെ തിരക്കഥ, ഓസ്‌കാര്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരിസ്ഥിതി സംബന്ധമായ വിവിധ പ്രശ്‌നങ്ങളെ വിഷയമാക്കിയ അദ്ദേഹത്തിന്റെ "ഡാംസ് - ദ ലെത്തൽ വാട്ടർ ബോംബ്സ് " എന്ന ഡോക്യുമെന്ററി,23  അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു .  2021 ല്‍ ആലപ്പാട് കരിമണല്‍ ഖനനം പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ' ബ്ലാക്ക് സാന്‍ഡ് ' എന്ന ഡോക്യുമെന്ററി, ഇതിനകം അറുപതിലേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കി.

 ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക്  പെൻഷൻ, അവരുടെ ജോലിയില്ലാത്ത പങ്കാളികൾക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികളുടെ സംവരണം , വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങൾ തുടങ്ങിയവയെല്ലാം മറ്റ് ഏതൊരു സ്ഥാപന മേധാവിയിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിലേറെയായി,  ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി 'അണുകാവ്യം ' എന്ന പേരിൽ എല്ലാ ദിവസവും മുടങ്ങാതെ അദ്ദേഹം പങ്കുവയ്ക്കാറുള്ള നാലുവരിക്കവിതകൾ,  വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയിട്ടുണ്ട്. ആയിരത്തൊന്ന് കവിതകൾ ഉൾപ്പെടുത്തി " അണുമഹാകാവ്യം " ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു . ഇന്റർ നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് & സയൻസ് അംഗം, 2017ലെ പ്രവാസി എക്സ്പ്രസ്സ് നൽകിയ മലയാളി രത്ന പുരസ്കാരം, 2016ലെ നാഷണൽ അച്ചീവേഴ്സ് അവാർഡ്, സരസ്വതി വിദ്യാലയത്തിന്റെ ഇൻസ്പയറിംഗ് ഐക്കൺ അവാർഡ് , ഏറ്റവും നല്ല തൊഴിൽ ദാതാവിനുള്ള "ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ്, വയലാർ പ്രവാസി സാഹിത്യ പുരസ്കാരം,  ജർമ്മൻ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം, ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം പുരസ്കാരം , മലയാള പുരസ്കാരം,ലളിതാംബിക അന്തര്‍ജ്ജനം ഫൌണ്ടേഷൻ പുരസ്‌കാരം  എന്നിങ്ങനെയുള്ള നിരവധി മറ്റു ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 'സർ' പദവിയായ ഇറ്റലിയിലെ 'നൈറ്റ്‌ഹുഡ് ഓഫ് പാർട്ടെ ഗ്വെൽഫ' കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് അദ്ദേഹം.

ഫാഷൻ ഡിസൈനറും ഏരീസ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറും ആയ ശ്രീമതി അഭിനി സോഹൻ റോയ് ആണ് ഭാര്യ . കുമാരി നിവേദ്യ സോഹൻ, കുമാരി നിർമ്മാല്യ സോഹൻ എന്നിവർ മക്കളാണ്

Related Stories

Latest Update

Top News

News Videos See All