newsകൊച്ചി

ശ്രീ ഗോകുലം മൂവീസ് - മോഹൻലാൽ ചിത്രം L367; സംവിധാനം വിഷ്ണു മോഹൻ

Vasudha PR
Published Jan 26, 2026|

SHARE THIS PAGE!
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. "മേപ്പടിയാൻ" എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.  

വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

സുരേഷ് ഗോപി നായകനായ "ഒറ്റക്കൊമ്പൻ", ജയറാം - കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന "ആശകൾ ആയിരം", ജയസൂര്യ നായകനായ "കത്തനാർ", നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന "കില്ലർ",  എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All