trailer-teaserകൊച്ചി

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു. 'പൊങ്കാല' ടീസർ എത്തി.

വാഴൂർ ജോസ്
Published Aug 21, 2025|

SHARE THIS PAGE!
ശ്രീനാഥ് ഭാസി യെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ. ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, ( പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ,, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കു അത്. ഇത്രയും പ്രശസ്തരായ അഭിനേതാക്കൾ ഒരു ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വർദ്ധിപ്പിക്കുന്നു.

ചലച്ചിത്ര വൃത്തങ്ങളിലും, ചലച്ചിത്ര പ്രേമികൾക്കിടയിലും വലിയ ആകർഷണമാണ് ഈ ടീസറിന് ലഭിച്ചിരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ സൂചിപ്പിക്കുന്നു. ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ - പ്രൊഡ്യൂസർ - ഡോണ തോമസ്.
യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകി ക്കൊണ്ടാണ്  ഈ ചിത്രത്തിൻ്റെ അവതരണം. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവ തരിപ്പിക്കുകയാണ് ഈ ചിത്രത്തെ. തോക്കിൻ മുനകളിലും ,പിച്ചാത്തിപ്പിടികളിലു മായിട്ടാണ് ഓരോ മുഹൂർത്തങ്ങളുമെന്ന് പുറത്തുവിട്ട ടീസറിലൂടെ വ്യക്തമാക്കുന്നു.
 
ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ്  ഈ ചിത്രത്തിൻ്റെ കഥാവികസനം. മികച്ച ആക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അരഡസനോളം  മികച്ച ആക്ഷനുകളാണുള്ളത്. ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന  ,അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻമുരുകൻ സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

[സംഗീതം - രഞ്ജിൻ രാജ് ,
ഛായാഗ്രഹണം - ജാക്സൺ ജോൺസൺ.
എഡിറ്റിംഗ് - കപിൽ കൃഷ്ണ.
കലാസംവിധാനം - കുമാർ എടക്കര '
മേക്കപ്പ് - അഖിൽ. ടി. രാജ്.
നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി.
സംഘട്ടനം - രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആയുഷ് സുന്ദർ'
പബ്ലിസിറ്റി ഡിസൈനർ - ആർട്ടോകാർപ്പസ് '
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ'
വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All