newsതിരുവനന്തപുരം

സുശീലകുമാരി കെ. ജഗതി ഒരുക്കുന്ന ഹ്രസ്വചിത്രം 'ശ്രീപത്മനാഭസ്വാതി സംഗമം' പ്രകാശനകർമ്മം ആഗസ്റ്റ് 26 ന്

റഹിം പനവൂർ (PH : 9946584007)
Published Aug 24, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ജഗതി തിരുവാതിര പ്രോഡക്ഷൻസിന്റെ ബാനറിൽ  സുശീലകുമാരി കെ. ജഗതി നിർമിച്ച് രചനയും ഗാനരചനയും സംവിധാനവും നിർവഹിക്കുന്ന ഭക്തിസാന്ദ്രവും ലഹരിയ്ക്കെതിരെ ബോധവൽക്കരണവും നൽകുന്ന ഹ്രസ്വചിത്രമാണ് ശ്രീപത്മനാഭ സ്വാതി സംഗമം. സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ സ്വൈരജീവിതം നയിക്കാൻ നന്മ മാർഗം ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണിത്. 



പത്മശ്രീ മധു, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജയകൃഷ്ണൻ, നീതു സച്ചിൻ, കാർത്തിക് സച്ചിൻ, അഖിൽ എസ്. നായർ, ഗീതാ എസ്.നായർ, രേവതി (എസ് കെ ജെ ),  ഡോ . ചാന്ദിനി, ഡോ.അനിത ഹരി, ബാലചന്ദ്രൻ, ഷീല, അനന്തൻ മൈനാഗപ്പള്ളി, സജു വൈദ്യർ,ഗോപകുമാർ, സുശീലകുമാരി, ഗോപകുമാർ, ബാബു, അനിൽ,അനിൽ എസ്. നായർ, മനോജ്, റാംസി വാരിയർ, സതീശൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.


ചിത്രത്തിന്റെ പ്രകാശനകർമം ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂർ ലെനിൻ സിനിമാ സിൽ നടക്കും.എച്ച്. എച്ച് പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി പ്രകാശനകർമ്മം നിർവഹിക്കും. ഗാന നിരൂപകൻ ടി. പി ശാസ്തമംഗലം,സാഹിത്യകാരൻ ഡോ. എഴുമറ്റൂർ രാജരാജവർമ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.


ക്യാമറ : വേണു.എഡിറ്റിംഗ് :സനൽ ന്യൂ ടിവി സ്റ്റുഡിയോ. സംഗീതം,ആലാപനം : വിജയ് ചമ്പത് , ബിന്ദു രവി.അസോസിയേറ്റ് ഡയറക്ടർ :അനന്തൻ 
മൈനാഗപ്പള്ളി.പിആർഒ : റഹിം പനവൂർ. ഗ്രാഫിക്സ് : മിഥുൻ കൃഷ്ണ എസ്. ആർ.         സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ 
ചിത്രത്തിൽ താരങ്ങളും അണിയറപ്രവർത്തകരും ഉൾപ്പെടെ എഴുപത്തിയഞ്ചോളംപേർ സഹകരിച്ചിട്ടുണ്ട്.



റഹിം പനവൂർ (പിആർഒ) ഫോൺ : 9946584007



മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All