newsതിരുവനന്തപുരം

സുധീര്‍ മിശ്ര 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍

Webdesk
Published Jul 11, 2024|

SHARE THIS PAGE!
തിരുവനന്തപുരം: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയെ തെരഞ്ഞെടുത്തു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍.

സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക വിധിനിര്‍ണയ സമിതി ചെയര്‍മാന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

പ്രതാപ് പി നായർ, വിജയ് ശങ്കർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, ഡോ. മാളവിക ബിന്നി, സിആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ഡോ. ജാനകി ശ്രീധരനാണ്‌ രചനാവിഭാഗം ജൂറി ചെയർ പേഴ്‌സൺ. ഡോ.ജോസ് കെ മാനുവൽ, ഡോ. ഒകെ സന്തോഷ്, സി അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

ആകെ 160 ചിത്രങ്ങളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചിരിക്കുന്നത്. 

ജൂലായ് 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

Related Stories

Latest Update

Top News

News Videos See All