posterകൊച്ചി

സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോംബോ ഒന്നിക്കുന്ന "പടക്കളം" ഫസ്റ്റ് ലുക്ക് പുറത്ത്.

Malayalam PR
Published Feb 23, 2025|

SHARE THIS PAGE!
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന "പടക്കളം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങൾ വഴി അവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം - രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികൾ- വിനായക് ശശികുമാർ, ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ, ഡിഐ- പോയറ്റിക്, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്- ഹൈറ്റ്സ്, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

Latest Update

Top News

News Videos See All