short-filmsതിരുവനന്തപുരം

സാമൂഹിക വ്യവസ്ഥിതിയുടെ മാറുന്ന കാഴ്ച്ചകളിലേക്ക് വെട്ടം തിരിതെളിക്കുന്നു...

അജയ് തുണ്ടത്തിൽ
Published Sep 12, 2024|

SHARE THIS PAGE!
ഒരു അറ്റാക്കിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളുമായി ശിഷ്ടജീവിതം കേരളത്തിൽ കഴിച്ചു കൂട്ടുന്ന എഴുപതുകാരനായ റിട്ടേയ്ഡ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് ആർകെ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ. ശാരീരികാസ്വസ്ഥതകളെക്കാൾ ആർകെ യെ അലട്ടുന്നത് അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതമാണ്. അദ്ദേഹത്തിൻ്റെ എല്ലാമായിരുന്ന ഭാര്യ സുമം, മൂന്നുവർഷങ്ങൾക്കു മുമ്പ് ശ്വാസകോശ സംബന്ധമായ ഒരസുഖത്തെ തുടർന്ന് മരണപ്പെട്ടു. രണ്ടു മക്കളും വിവാഹിതരായി വിദേശത്ത് സെറ്റിൽഡാണ്. ആർകെയ്ക്ക് ആകെയുള്ളൊരു ആശ്രയം അദ്ദേഹത്തിൻ്റെ വിധവയായ സഹോദരി ലീലയാണ്.


ദില്ലിയിൽ സർവ്വീസിലിരിക്കുന്ന കാലത്ത് ആർകെയുടെ അരികിലേക്ക് അടിക്കടി ഓടിയെത്തുന്ന ഭാര്യയും മക്കളും, അവരോടൊപ്പം ചിലവഴിച്ച അസുലഭ മുഹൂർത്തങ്ങൾ, മൊബൈൽ സാങ്കേതികത എത്തുന്നതിനു മുമ്പ് ബന്ധങ്ങളുടെ ഊഷ്മളത പരസ്പരം പങ്കിട്ടിരുന്ന കത്തുകൾ, എല്ലാം അയവിറക്കി ഇന്ന് ഒറ്റപ്പെടലിൻ്റെ മനോവേദനയിലാണ് ആർകെ.
അത്തരം ആർകെ മാരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ, അതിലേക്കൊരു തിരി വെളിച്ചം പകരുകയാണ് വെട്ടം എന്ന ടെലിസിനിമ.


ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വെട്ടത്തിൽ ആർകെയെ അവതരിപ്പിക്കുന്നത് നല്ലവിശേഷം ,കാപ്പു ചീനോ, ചീനാ ട്രോഫി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്.  ശ്രീജി ഗോപിനാഥനു പുറമെ  ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവരും അഭിനയിക്കുന്നു.


രചന, സംവിധാനം - അജിതൻ, നിർമ്മാണം - പ്രവാസി ഫിലിംസ്, ഛായാഗ്രഹണം - നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ - എം സജീഷ്, ഗാനരചന - ശ്രീരേഖ പ്രിൻസ്, സംഗീതം - ജിജി തോംസൺ, പശ്ചാത്തല സംഗീതം - പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം - മഹേഷ് ചേർത്തല, കോസ്റ്റ്യും - മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ - സിബി, അക്കൗണ്ട്സ് - സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് - അജീഷ് ആവണി, പിആർഓ - അജയ് തുണ്ടത്തിൽ.

Related Stories

Latest Update

Top News

News Videos See All