newsകൊച്ചി

'എമേത്താഡി എലോഹ' ചിത്രീകരണം തുടങ്ങി.

അയ്മനം സാജൻ
Published Mar 27, 2025|

SHARE THIS PAGE!
നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എമേത്താഡി എലോഹ" എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു.


ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ, പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ.ഗ്രാമത്തിലെ  റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്.ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ !


അർജുൻ കാവനാൽ പ്രൊഡക്ഷൻസിനു വേണ്ടി, അർജുൻ കാവനാൽ, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം നിർവ്വഹിക്കുന്ന "എമേത്താഡി എലോഹ" എന്ന ചിത്രത്തിന്റെ ക്യാമറ - അഖിൽ സന്തോഷ്, ഗാനങ്ങൾ - സിനി, അർ ജുൻ, സംഗീതം - മാത്യു വർഗീസ്, എഡിറ്റിംഗ് - അനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജികുമാർ, അസോസിയേറ്റ് ഡയറക്ടർ - എസ്.ഐ. ശിവപ്രസാദ്, സുലൈമാൻ, സനിഗ്‌ദ്ധിൽ സൈമൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ - സക്കീർ ഖാൻ പ്ലാബൻ, ക്രീയേറ്റീവ് ഹെഡ് - അരുൺ കാവനാൽ,അസിസ്റ്റന്റ് ഡയറക്ടർ - ബിബി കെ. ജോൺ, സൂര്യജിത്ത്, സ്പോട്ട് എഡിറ്റർ-അക്ഷയ് മോൻ എം.എസ്, പി.ആർ.ഒ - അയ്മനം സാജൻ


വിനീത് കുമാർ, രാധാകൃഷ്ണൻ സി.ആർ, സുഭാഷ് ചന്ദ്രൻ പാദുവ, അയ്മനം സാജൻ, സുമേഷ്, അനിൽ സൈമൺ, മഹേഷ് പി, ആശരാജ്, ഐശ്വര്യ, അനാമിക, നിക്സൺ സാമുവേൽ, കണ്ണൻ വാസ്ക്കോ, പ്രദീപ്, രാംജിത്ത് എന്നിവരോടൊപ്പം, മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു.

അയ്മനം സാജൻ

Related Stories

Latest Update

Top News

News Videos See All