short-filmsതിരുവനന്തപുരം

അജിത്കുമാർ സംവിധാനം ചെയ്ത 'വിക്ടിംസ്' എന്ന ഹൃസ്വ ചിത്രം റിലീസ് ചെയ്തു.

Webdesk
Published Dec 06, 2024|

SHARE THIS PAGE!
വിവിഡ് സ്ക്രീനിൻ നിർമ്മിച്ച് വിവിഡ് സ്ക്രീന്റെ ബാനറിൽ അജിത്കുമാർ സംവിധാനം ചെയ്ത  "വിക്ടിംസ് " എന്ന ഹൃസ്വ ചിത്രം റിലീസ് ചെയ്തു. 

പ്രകൃതിയും മണ്ണും, മരങ്ങളും സംരക്ഷിക്കാൻ ഇറങ്ങിതിരിച്ച പവിത്രന്റെയും, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് വിശ്വസിച്ച പണക്കൊഴുപ്പിന്റെയും, അധികാര ഗർവിന്റയും നിഴലിൽ വിരാജിച്ച ഒരുപറ്റം സാമൂഹിക ദ്രോഹികളുടെയും, കുടുംബജീവിതത്തിൽ ഒരു വല്യേട്ടന്റെ പ്രസക്തി വിളിച്ചോതിയ ഭാസ്കരേട്ടന്റെയും, കുഞ്ഞുമനസുകൾ പ്രതികാരം കൊതിക്കുന്ന ബാലന്റയും, സമാധാനത്തിന്റെ ഭാഷ ഉരുവിടുന്ന അവന്റെ അമ്മയുടെയും കഥയാണ് വിക്ടിംസ്.ചിത്രത്തിന്റെ നായകനായ ഭാസ്കരേട്ടന്റെ റോളിൽ നിറഞാടിയ സി. ജെ. മാത്യൂസ് ശങ്കരത്തിൽ പുലരി ടി. വി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടനുള്ള പുരസ്‌കാരം നേടിയിരുന്നു.

ഷിബു ഷൈൻ, അജയകുമാർ പുരുഷോത്തമൻ, അരുൺ, ടി. അനി, ഭദ്രൻ പട്ടാഴി, അജിത രതീഷ്, മാസ്റ്റർ ശിവനന്ദ്, ഇന്ദിര, സജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ചായാഗ്രഹണം,ശ്രീനാഥ് ശിവരാമൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി.എസ്.സജിത്ത്ലാൽ, പ്രൊഡക്ഷൻ കൺട്രോളർ, സജി ചെങ്ങല്ലൂർ, എഡിറ്റിംഗ്,അമൽജിത്ത്, മേക്കപ്പ്,സിനിലാൽ. 

Related Stories

Latest Update

Top News

News Videos See All