trailer-teaserകൊച്ചി

കാംബസ്സിൻ്റെ രസക്കൂട്ടുകളുമായി 'പ്രകമ്പനം' ട്രയിലർ എത്തി.

വാഴൂർ ജോസ്
Published Jan 26, 2026|

SHARE THIS PAGE!
കാംബസ് എന്നും സന്തോഷത്തിൻ്റേയും, യൂത്തിൻ്റെ നെഗളിപ്പിൻ്റേയുമൊക്കെ വിളനിലമാണ്. കുട്ടികളുടെ തമാശയും, വീറും വാശിയും, സൗഹൃദവും, പിണക്കവും, പ്രണയുമൊക്കെ  അവർക്കിടയിൽ അരങ്ങേറുന്ന ഘടകങ്ങളാണ്. വ്യത്യസ്ഥ സ്ഥലങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ.... അങ്ങനെയുള്ളവർ ഏറെക്കാലം ഒന്നിച്ചു സഹകരിക്കുന്ന ഒരു വേദി കൂടിയാണ്
 കാം ബസ്സ്. ഇത്തരമൊരുകാംബ സ്സിൽ അരങ്ങേറുന്ന നിരവധി സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം.

വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ  ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. മേൽപ്പറഞ്ഞതു പോലെ ഒരുകാംബസ്സിൻ്റെ എല്ലാ രസക്കൂട്ടുകളും ഈ ട്രയിലറിൽ വ്യക്തമാക്കുന്നു.

ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവരസ ഫിലിംസ്. & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് ബാനറിൽ ശ്രീജിത്ത്. കെ.എസ്. കാർത്തികേയൻ.എസ്,സുധീഷ്.എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കോ - പ്രൊഡ്യൂസേർസ് - വിവേക് വിശ്വം, ഐ.എം. പി. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് സുരേഷ്.

ഒരു കാംബസ്സും,  ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ  ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം, സഞ്ചരിക്കുന്ന ഒരു സിനിമ. ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ്, മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ, ഷൈലജ അനു, സുബിൻ ടർസൻ, 
എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.

തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ .
ഗാനങ്ങൾ - വിനായക് ശശികുമാർ -
സംഗീതം - ബിബിൻ അശോക്.
ബി.ജി.എം - ശങ്കർ ശർമ്മ
ഛായാഗ്രഹണം - ആൽബി ആൻ്റെണി .
എഡിറ്റിംഗ് - സൂരജ് ..ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുൺ..
മേക്കപ്പ് - ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്.
സ്റ്റിൽസ് - ഷാഫി ഷക്കീർ, ഷിബി ശിവദാസ്,,
ഡിസൈൻ - യെല്ലോ ടൂത്ത്.,
പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All