trailer-teaserകൊച്ചി

ഫാമിലി ത്രില്ലർ 'ബേബി ഗോൾ' ട്രയിലർ പുറത്ത്.

വാഴൂർ ജോസ്
Published Jan 17, 2026|

SHARE THIS PAGE!
സിനിമയുടെ കഥകളിലും അവതരണത്തിലു മെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ  പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ് ബേബി ഗോൾ എന്ന ചിത്രം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കേവലം ഒരാഴ്ച്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. ഈ കുഞ്ഞിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഇമോഷണൽ ഫാമിലി ത്രില്ലർ സിനിമയാണ് ബേബി ഗേൾ'. ഗരുഡൻ്റെ മികച്ച വിജയത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ബോബി സഞ്ജയ്. ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു.

നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലിജാ മോൾ നായികയാകുന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജാ മോളിൻ്റെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ജനുവരി ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെഭാഗമായി ട്രയിലർ പ്രകാശനം ജനുവരി പതിനാറിന് പുറത്തിറക്കി.

കൊച്ചി ലുലു മാളിൽ വലിയ ജനപങ്കാളിത്തത്തോടെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയാണ് , ട്രയിലർ പ്രകാശനം നടന്നത്. കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കും വിധത്തിൽ പ്രേക്ഷകരെഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള . അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്ന തെന്ന് ട്രയിലറിൽക്കൂടി മനസ്സിലാക്കാൻ കഴിയും.

ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കാം -
ഇതിനെ ആർക്കും വേണ്ടാത്തതാന്നപറഞ്ഞ് പൊയ്ക്കോട്ടെയെന്നു വയ്ക്കാൻപറ്റില്ല. നിനക്കുപറ്റിയാലും എനിക്കു പറ്റില്ല... ഇതു കേസ് വേറെയാ... ആ സ്ത്രീ പരാതി കൊടുത്താൽ എല്ലാവരും കുടുങ്ങും. ചെറിയ പണിയല്ല വരാൻ പോകുന്നത്... ട്രയിലറിലെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ചിത്രത്തിൻ്റെ പൊതുസ്വഭാവം വ്യക്തമാകും. ഒരു ഹോസ്പ്പിറ്റിലുമായി ബന്ധപ്പെട്ടാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

വൻ വിജയത്തിലേക്കു നീങ്ങിയ സർവ്വംമായ എന്ന ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
അഭിമന്യു തിലകൻ, സംഗീത് പ്രതാപ്,അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി, നന്ദു ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്ലാൽ, ജോസൂട്ടി, അതിഥി രവി, പ്രേംപ്രകാശ്, മേജർ  രവി, ആൽഫി പഞ്ഞിക്കാരൻ, ഷാബു പ്രൗദിൻ, മൈഥിലി നായർ, എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.

സംഗീതം - ജേക്സ് ബിജോയ് .
ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്,
എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ'
കലാസംവിധാനം - അനിസ് നെടുമങ്ങാട്.
കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ.
മേക്കപ്പ് - റഷീദ് അഹമ്മദ് -
സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുകു ദാമോദർ
അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - നവീൻ.പി.തോമസ്.
കോ - പ്രൊഡ്യൂസർ - ജിസ്റ്റിൻ സ്റ്റീഫൻ '
ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ് - അഖിൽ യശോധരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.

തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. '
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All