newsതിരുവനന്തപുരം

തിക്കുറിശ്ശി സുകുമാരൻ നായർ മലയാള സിനിമയുടെ ഗുരുനാഥൻ : ഷീല

റഹിം പനവൂർ (PH : 9946584007)
Published Oct 18, 2024|

SHARE THIS PAGE!
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടീ നടന്മാരുടെ ഗുരുനാഥനാണ് തിക്കുറിശ്ശി സുകുമാരൻ നായരെന്ന് ചലച്ചിത്ര നടി  ഷീല അഭിപ്രായപ്പെട്ടു.
നൂതന ഭാവാഭിനയ പാഠവും ജീവിതത്തിൽ പതറാതെ സധൈര്യം മുന്നോട്ടു  പോകുവാനും പഠിപ്പിച്ച ഗുരുനാഥനാണ് തിക്കുറിശ്ശിയെന്നും ഷീല പറഞ്ഞു.
തിക്കുറിശ്ശി ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫൗണ്ടേഷൻ ചെയർമാൻ ബേബിമാത്യു സോമതീരം അധ്യക്ഷനായിരുന്നു.


 തിക്കുറിശ്ശി സുകുമാരൻ നായരുടെ നൂറ്റിയെട്ടാം  ജന്മദിനാഘോഷവും പതിനേഴാമത് സാഹിത്യ പുരസ്കാര വിതരണ ചടങ്ങും ഷീല ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ രചിച്ച് ഡോ. വാഴമുട്ടം ചന്ദ്രബാബു  ഈണം പകർന്ന് ആരോമൽ എ.ആർ ആലപിച്ച  തിക്കുറിശ്ശി സ്മരണാഞ്‌ജലിയോടെയായിരുന്നു    ചടങ്ങുകൾ ആരംഭിച്ചത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു.


സാഹിത്യ , സാംസ്കാരിക രംഗങ്ങളിലെ  സമഗ്ര സംഭാവന പരിഗണിച്ച് ഡോ. ജോർജ് ഓണക്കൂറിനെ ഷീല ആദരിച്ചു. ഫൗണ്ടേഷൻ അംഗം പവ്യ ജെ.എസിന്റെ റജീന റിനാറ്റ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ഷീല പ്രകാശനം ചെയ്തു.സതേൺ റെയിൽവേ സീനിയർ  ഡിവിഷണൽ ഓഫീസർ എം.പി ലിബിൻ രാജ് പുസ്തകം സ്വീകരിച്ചു.


ഫൗണ്ടേഷൻ ചെയർമാൻ ബി.മോഹനചന്ദ്രൻ നായർ വരച്ച ഛായാചിത്രം ഷീലയ്ക്ക് സമ്മാനിച്ചു.ഫൗണ്ടേഷൻ സംഘടിപ്പിച്ച തിക്കുറിശ്ശി അനുസ്മരണ ക്വിസ്, ഗാനാലാപന, ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 


ചലച്ചിത്ര സംവിധായകരായ ബാലുകിരിയത്ത്, വിജയകൃഷ്ണൻ, വിപിൻമോഹൻ, ഗവൺമെന്റ് മുൻ സ്പെഷ്യൽ സെക്രട്ടറി കെ. സുദർശനൻ, നാടകകൃത്തും സംവിധായകനുമായ രാജീവ്‌ ഗോപാലകൃഷ്ണൻ,ഫൗണ്ടേഷൻ പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി. പൊഴിയൂർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കറുകപ്പിള്ളി, ട്രഷറർ ശശി ഫോക്കസ്, ഗായിക സരിത റാം, ജോയിന്റ് സെക്രട്ടറിമാരായ രശ്മി ആർ. ഊറ്ററ, ശ്രീറാം ഭാസ്കർ, ഫൗണ്ടേഷൻ സ്ഥാപക ട്രഷറർ ആർ.സഞ്ജീവ് കുമാർ, പിആർഒ റഹിം പനവൂർ, ഡോ. വാഴമുട്ടം ചന്ദ്രബാബു,  വിനയചന്ദ്രൻ നായർ, മധുപാലൻ തമ്പി തുടങ്ങിയവർ സംസാരിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All