trailer-teaserകൊച്ചി

പോലീസ് കമ്മീഷണറുടെ കസേരക്കു താഴെ മൂന്ന് നിഷ്ഠൂര കൊലപാതകങ്ങൾ. 'ഡി.എൻ.എ' ട്രെയ്‌ലർ

വാഴൂർ ജോസ്
Published Jun 11, 2024|

SHARE THIS PAGE!
‘സിറ്റി പോലീസ് കമ്മീഷണറുടെ കസേരക്കു താഴെ മൂന്ന് നിഷ്ഠൂര കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിനു മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ’, ‘തിളച്ച ടാറാണ് ദേഹത്തേക്ക് ഒഴിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നിരിക്കണം. ഡി.എൻ.എ. (DNA movie) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലറിലെ രംഗങ്ങളിൽ ചിലതാണിത്. ട്രെയ്‌ലർ ഒരു മികച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് ഏറെ അനുയോജ്യമായ വിധത്തിലാണ്.

മികച്ച ആക്ഷൻ രംഗങ്ങളും, പോലീസ് അന്വേഷണത്തിൻ്റെ ഉദ്വേഗകതയും ചിത്രത്തിലുടനീളം നിലനിർത്തിയുള്ളതാണ് ട്രെയ്‌ലർ. സാധാരണ പ്രേക്ഷകരെ ഏറെ ആകർഷിക്കുവാൻ പോകുംവിധത്തിലുള്ള ഒരു ചിത്രത്തിൻ്റെ ധാരണ തന്നെ ഈ ട്രെയ്‌ലർ നൽകുന്നു. ആക്ഷൻ രംഗങ്ങൾ ഏതുതരം പ്രേക്ഷകരേയും ഒരു പോലെ ത്രസിപ്പിക്കുന്നതാണ്. അത് ഏറ്റം മനോഹരമായി അവതരിപ്പിക്കുവാൻ സംവിധായകനായ സുരേഷ് ബാബുവിനു കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ചുള്ള കെട്ടുറപ്പുള്ള കഥയും, മികച്ച തിരക്കഥയും ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ ത്രസിപ്പിക്കുവാൻ പോന്നതാണ്.

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ചിത്രം വലിയ മുതൽ മുടക്കിൽ മികച്ച സാങ്കേതിക വിദ്യകളുടേയും സഹകരണത്തോടെയാണ് അവതരണം. മലയാളത്തിലെ ഒരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുള്ള ഈ ചിത്രത്തിലെ നായകൻ യുവ നടൻ അഷ്ക്കർ സൗദാനാണ്.

ആർ.ജെ. ലഷ്മി നാരായണൻ എന്ന കഥാപാത്രത്തെയാണ് അഷ്ക്കർ സൗദാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലെ മുൻനിര നായികയായിരുന്ന റായ് ലക്ഷ്മി നീണ്ട ഇടവേളക്കുശേഷം ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തെത്തുന്നു.

റേച്ചൽ പുന്നൂസ് എന്ന പൊലീസ് ഉദ്യോഗസ്ഥയെയാണ് റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ബാബു ആൻ്റണി രൺജി പണിക്കർ, ഇനിയ, ഹന്ന റെജി കോശി, സാസ്വിക, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്രാക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൻ, അമീർ നിയാസ്, കിരൺ രാജ്, സലീമാ സീത, ശിവാനി, അഞ്ജലി അമീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ, തിരക്കഥ, സംഭാഷണം - എ.കെ. സന്തോഷ്. നടി സുകന്യയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം - ശരത്, ഛായാഗ്രഹണം- രവിചന്ദ്രൻ,
എഡിറ്റിംഗ് - ജോൺകുട്ടി, കലാസംവിധാനം - ശ്യാം കാർത്തികേയൻ,
കോസ്റ്യൂം ഡിസൈൻ - നാഗരാജ്, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, സംഘട്ടനം - സ്റ്റണ്ട് സെൽവാ, പഴനി രാജ്, കനൽ കണ്ണൻ, റൺ രവി; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, അസ്സോസ്സിയേറ്റ് ഡയറക്ടർ - വൈശാഖ് നന്ദിലത്തിൽ, പ്രൊഡക്ഷൻ ഇൻചാർജ്- റിനി അനിൽകുമാർ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്. ജൂലൈ 14ന് ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ - ശാലു പേയാട്.

Related Stories

Latest Update

Top News

News Videos See All