local-newsതിരുവനന്തപുരം

റിഥം വോയിസ് ഓണാഘോഷം തുളസീദാസ് ഉദ്ഘാടനം ചെയ്തു

Webdesk (tvm)
Published Aug 23, 2026|

SHARE THIS PAGE!
തിരുവനന്തപുരം : റിഥം വോയിസ് ഓഫ് കേരളം സംഗീത കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം 'ഓണ നിലാവ് - 2026' തൈക്കാട് ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ തുളസീദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, പ്രസിഡന്റ് വിനയചന്ദ്രൻ നായർ കൃതജ്ഞതയും പറഞ്ഞു. അത്തപ്പൂക്കളം ഒരുക്കി അലങ്കരിച്ച വേദിയിൽ ഓണപ്പാട്ട്, ഓണക്വിസ്, മലയാളി മങ്ക, പുരുഷ കേസരി, സുന്ദരിക്ക് പൊട്ടുതൊടൽ, ലെമൺ ആൻഡ് സ്പൂൺ, വടംവലി, കസേരകളി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കെ ഡി ഓ ചെയർമാൻ നൗഷാദ് തോട്ടിൻകരയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ ജോസ് സാഗർ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. റിഥം വോയിസ് ഓഫ് കേരളം സെക്രട്ടറി സമീർ കെ. തങ്ങൾ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജത്ത് കൃതജ്ഞതയും പറഞ്ഞു. ഫിലിം പിആർഒ അജയ് തുണ്ടത്തിൽ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാനസെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പ്രേംസിംഗേഴ്സ് പ്രസിഡൻറും, പിന്നണി ഗായകനുമായ അലോഷ്യസ് പെരേര, ഇശൽ സാംസ്കാരിക സമിതി പ്രസിഡന്റ് അട്ടക്കുളങ്ങര സുലൈമാൻ, ആർ ജെ ഡി ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് സാഗർ, സമീർ കെ. തങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആകേഷ് കൃഷ്ണ, ഗൗരി കൃഷ്ണ, അസ്ന റഷീദ്, ബേബി സാഹിയ എന്നിവരുടെ നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. വർക്കിംഗ് പ്രസിഡണ്ട് എം.എച്ച്. സുലൈമാൻ മോഡറേറ്റർ  ആയിരുന്നു. ബിന്ദു ഹരി, ഷംസുനിസ, വിഴിഞ്ഞം ഇസ്മായിൽ, അബൂബക്കർ, യാസ്മിൻ, എം. കെ. സൈനുല്ലാബ്ദീൻ, ഡോ. ഷാനവാസ്, അൻവർ അഹമ്മദ്, അഡ്വ. ലേഖ തുടങ്ങിയവർ നേതൃത്വം നൽകി.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All