trailer-teaserകൊച്ചി

ടൈം - ലൂപ്പ് ഹൊറർ ചിത്രം ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്റെ ട്രൈലെർ വീഡിയോ പുറത്തിറക്കി

ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്
Published Aug 17, 2024|

SHARE THIS PAGE!
നിർമ്മൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം-ലൂപ്പ് ഹൊറർ ചിത്രമായ 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്' എന്ന ചിത്രത്തിന്റെ ട്രൈലെർ വീഡിയോ പുറത്തിറക്കി. സ്വാതന്ത്ര്യ ദിനത്തിൽ കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് ട്രൈലെർ റിലീസ് ചെയ്തത്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആറ് സുഹൃത്തുക്കൾ അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയിൽ ഒത്തുകൂടുന്നതും, അവിടെ അവർ ഒരു ഗുഹയിൽ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രം ഇതിനോടകം തന്നെ നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു. കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടിയ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ നായകൻ ജെഫിൻ ജോസഫ് മഹാരാഷ്ട്രയിലെ ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. റീൽസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹൊറർ ഫിലിം, മികച്ച ഛായാഗ്രാഹകൻ, മികച്ച സഹനടൻ (നിബിൻ സ്റ്റാനി) എന്നിങ്ങനെ മൂന്ന് അവാർഡുകൾ ഈ ചിത്രം നേടി. 2024-ലെ കാലബുറഗി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുത്തിരുന്നു.

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനൽ മിക്സിങ് ആൻഡ് റെക്കോർഡിങ്: ജസ്റ്റിൻ ജോസഫ്. ലൈൻ പ്രൊഡ്യൂസർ: ബ്രയൻ ജൂലിയസ് റോയ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Related Stories

Latest Update

Top News

News Videos See All