posterകൊച്ചി

ടൊവിനോക്ക് പിറന്നാൾ. 'അന്വേഷിപ്പിൻ കണ്ടെത്തും' ! ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ

ശബരി
Published Jan 22, 2024|

SHARE THIS PAGE!
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന് പിറന്നാൾ ആശംസകൾ നേർന്ന് ടീം 'അന്വേഷിപ്പിൻ കണ്ടെത്തും' ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിന് പുറമെ ടൊവിനോക്ക് പിറന്നാൾ സമ്മാനമെന്നോണം ​അതിഗംഭീര മാഷപ്പ് വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന്റെ റിലീസിന് ഒരുങ്ങിനിൽക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ഫെബ്രുവരി 9നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. 

പൊലീസ് വേഷത്തിൽ ടൊവിനോ പ്രത്യക്ഷപ്പെടുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമയാണിത്.   ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. 

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്റ്, പിആർഒ: ശബരി.

Related Stories

Latest Update

Top News

News Videos See All