posterKochi

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡിഎന്‍എ' ക്യാരക്ടര്‍ പോസ്റ്റര്‍

Webdesk
Published Jun 08, 2024|

SHARE THIS PAGE!
നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രി സലീമ ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളസിനിമയിലേക്ക്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിഎന്‍എയിലൂടെയാണ് സലീമ മലയാളത്തില്‍ വീണ്ടുമെത്തുന്നത്.

സലീമ ചിത്രത്തില്‍ അവതരിപ്പിക്കുന്ന ‘പാട്ടി’ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജന്മംകൊണ്ട് ആന്ധ്രാപ്രദേശുകാരിയാണെങ്കിലും മലയാള സിനിമകളിലാണ് സലീമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നഖക്ഷതങ്ങളിലെ ലക്ഷ്മിയേയും ആരണ്യകത്തിലെ അമ്മിണിയേയും നെഞ്ചിലേറ്റാത്ത മലയാളികള്‍ ചുരുക്കമായിരിക്കും എന്നതിനാല്‍ത്തന്നെ ഈ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്.

യുവനടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ഡിഎൻഎ ജൂൺ പതിനാലിന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്.

റിയാസ് ഖാന്‍, ബാബു ആൻ്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All