newsകൊച്ചി

പ്രേം നസീർ സുഹൃത്ത് സമിതി അവാർഡ് തിളക്കവുമായി 'ഉരുൾ'.

അയ്മനം സാജൻ
Published Apr 03, 2025|

SHARE THIS PAGE!
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പ്രേം നസീർ സുഹൃത്ത് സമിതി അവാർഡ് നേടിയ ഉരുൾ എന്ന ചിത്രം ,തീയേറ്റർ റിലീസിനു ശേഷവും ചർച്ചാവിഷയമായി മാറിയിരിക്കുന്നു. 

ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്.

ഉരുൾ  സംവിധാനം ചെയ്ത മമ്മി സെഞ്ച്വറിക്കും, ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ച മുരളീധരനും ആണ് അവാർഡ്‌ ലഭിച്ചത്.മമ്മി സെഞ്ചറിയുടെ തന്നെ ഖണ്ഡശ: എന്ന ചിത്രത്തിലെ അഭിനയത്തിന്  റഫീക് ചോക്ളിക്കും അഭിനയത്തിനുള്ള പ്രത്യേക അവാർഡ് ലഭിച്ചു. 

ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന "ഉരുൾ" എന്ന ചിത്രത്തിൻ്റെ ക്യാമറ - ഷെട്ടി മണി, ആർട്ട് - അരവിന്ദ് അക്ഷയ്, സൗണ്ട് ഡിസൈനിംഗ്-ബെർലിൻമൂലമ്പിള്ളി, ആർ.ആർ - ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം - ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ

ബോബൻ ആലുമ്മൂടൻ, റഫീക് ചോക്ളി, ടീനമ്പാടിയ, അപർണ്ണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ് നായർ, സജീവൻ,ജോസ് ദേവസ്യ, വെൽസ്,കൊച്ചുണ്ണി പെരുമ്പാവൂർ ,അബ്ദുള്ള,അരുൺ,സഫ്ന ഖാദർ ,നിധീഷ, സംഗീത നായർ, ടിഷ, ഗ്രേഷ്യ, ഷെറിൻ, ജിൻസി ചിന്നപ്പൻ, ദിവ്യാ ദാസ് ,ജയശ്രീ, ബേബി നിഥിലി, ബേബി അൻജന, ബേബി ഷീലി എന്നിവരാണ് അഭിനേതാക്കൾ

അയ്മനം സാജൻ

Related Stories

Latest Update

Top News

News Videos See All