songsകൊച്ചി

ഡാബ്സിയുടെ ആലാപനത്തിൽ 'മന്ദാ​കിനി'യിലെ 'വട്ടെപ്പം' ​ഗാനം പുറത്തിറങ്ങി

ശബരി
Published May 10, 2024|

SHARE THIS PAGE!
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ ദമ്പതികളായെത്തുന്ന 'മന്ദാ​കിനി'യിലെ 'വട്ടെപ്പം' എന്ന ​ഗാനം പുറത്തിറങ്ങി. 'കൊറോണ ധവാൻ' എന്ന ചിത്രത്തിന്റെ പശ്ചാത്തലസം​ഗീതം ഒരുക്കിയ ബിബിൻ അശോക് സം​ഗീതം പകർന്ന ഈ ​ഗാനം ഡാബ്സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ​ആലപിച്ചിരിക്കുന്നത്. ടൊവിനോ ചിത്രം 'തല്ലുമാല​'യിലെ 'മണവാളൻ തഗ്' എന്ന ​ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഡാബ്സി ആലപിക്കുന്ന അഞ്ചാമത്തെ ​ഗാനമാണിത്. ഒട്ടുമിക്ക പ്രമുഖ ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികൾ രചിച്ച വൈശാഖ് സു​ഗുണനാണ് 'വട്ടെപ്പം'ത്തിന്റെയും രചയിതാവ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രം വിനോദ് ലീലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ തന്നെയാണ്. 

സംവിധായകൻ അൽത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന 'മന്ദാ​കിനി' കോമഡി എന്റർടെയ്നറാണ്. ആരോമൽ എന്ന കഥാപാത്രത്തെയാണ് അൽത്താഫ് അവതരിപ്പിക്കുന്നത്. ആരോമലിന്റെ ഭാര്യയായ അമ്പിളിയായിട്ടാണ് അനാർക്കലി എത്തുന്നത്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ,  പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബിനു നായർ, ചിത്രസംയോജനം: ഷെറിൽ, കലാസംവിധാനം: സുനിൽ കുമാരൻ, വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ: സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്: ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്സ്, പിആർഒ: ശബരി.

Related Stories

Latest Update

Top News

News Videos See All