trailer-teaserകൊച്ചി

മംഗല്യ ബന്ദിൻ്റെ കഥയുമായി 'വത്സലാ ക്ലബ്ബ്' - ട്രയിലർ എത്തി.

വാഴൂർ ജോസ്
Published Sep 21, 2025|

SHARE THIS PAGE!
ചേട്ടാ..ചേട്ടനെന്നെ കെട്ടാൻ പറ്റുമോ? തൻ്റേടിയായ ഒരു പെണ്ണിൻ്റെ നിശ്ചയദാർഷ്ട്യ ത്തോടെയുള്ള ഈ ചോദ്യത്തിനു മുന്നിൽ ആ ചെറുപ്പക്കാരൻ ഒന്നു പകച്ചുപോയി എന്നതു സത്യം .

ഇനി മറ്റൊരു ദൃശ്യത്തിലേക്കു ശ്രദ്ധിക്കാം..... മധ്യ വയ്സക്കനായ ഒരാൾ സ്റ്റേജിൽ മൈക്കിനു മുന്നിൽ നിന്നുകൊണ്ട് പ്രസംഗിക്കുകയാണ്.

ഇക്കൊല്ലത്തോടെ മംഗല്യ ബന്ദ് എന്ന പ്രസ്ഥാനത്തിൻ്റെ മത്സര രംഗത്തു നിന്നും ഞാൻ വിട വാങ്ങുകയാണ് " സ്വന്തം മോൻ്റെ കല്യാണമാണ് അങ്ങേരു മൊടക്കിയത്... നല്ലപുഴുങ്ങിയ തന്ത.... ഈ നാട്ടിലൊരു പെണ്ണിൻ്റെ കഴുത്തില് അവൻ്റെ താലി കേറില്ലാ....

അനുഷ് മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലറിലെ കൗതുകകരമായ ചിലരംഗങ്ങളായിരുന്നു മേൽ വിവരിച്ചത്. സെപ്റ്റംബർ ഇരുപത്തിയാറിനു് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ്  ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.

ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭാരതക്കുന്ന് എന്ന ഗ്രാമത്തിൽ നിലനിന്നു പോരുന്ന വിവാഹം മുടക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്നു പോരുന്നതാണ് ഈ വിവാഹം മുടക്കൽ. സമ്പ്രദായം. സ്വന്തം മക്കളുടെ വിവാഹം പോലും അവർ മുടക്കും. കൂടുതൽ വിവാഹം മുടക്കുന്നവർക്ക് പ്രത്യേക പാരിതോഷികവും അംഗീകാരവുമെല്ലാമുണ്ട്. ഇവർക്കിടയലേക്ക് ആത്മധൈര്യത്തോടെ ഒരു പെൺകുട്ടി കടന്നു വരുന്നതോടെ യുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ ചിത്രത്തിന് പുതിയ തലം കൈവരാൻ സഹായകരമായി. ഈ സംഭവവങ്ങൾ പൂർണ്ണമായും ഹ്യൂമർ ഫാൻ്റെസി ജോണറിലൂടെഅവതരിപ്പിക്കുന്നത്.

താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെയും, ജനപ്രിയങ്ങളായ കോമഡി ഷോകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ അഖിൽ കവലയൂർ, വിനീത് തട്ടിൽ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി ഉണ്ണിമായ, മല്ലികാ സുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം, അനീഷ്, ഷാബു പ്രൗദീൻ, ഗൗതം. ജി. ശശി, അസീന,  റീന, അരുൺ ഭാസ്ക്കർ, ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ രസാകരമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിർണ്ണായകമായ ഒരു ഘട്ടത്തിൽ ഏറെ കൗതുകം സൃഷ്ടിക്കുന്നു.

രചന - ഫൈസ് ജമാൽ
സംഗീതം - ജിനി എസ്.
ഛായാഗ്രഹണം - ശൗരിനാഥ്.
എഡിറ്റിംഗ് - രാകേഷ് അശോക '
കലാസംവിധാനം - അജയ് ജി. അമ്പലത്തറ .
സ്റ്റിൽസ് - അജി മസ്ക്കറ്റ്
മേക്കപ്പ് - സന്തോഷ്  പെൺപകൽ.
കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ.
പബ്ലിസിറ്റിഡിസൈൻ - ആനന്ദ് രാജേന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനുരാജ്.ഡി.സി.
പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ് 
പ്രാഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്.

തിരുവനന്തപുരത്തും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All