newsതിരുവനന്തപുരം

വയലാർ - ബാബുരാജ് - ദേവരാജൻ സ്മൃതി ഗാനസന്ധ്യ ഒക്ടോബർ 12 ന്.

റഹിം പനവൂർ (PH : 9946584007)
Published Oct 11, 2024|

SHARE THIS PAGE!
തിരുവനന്തപുരം: ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിക്കുന്ന  സംഗീതാർച്ചന വയലാർ -ബാബുരാജ് -ദേവരാജൻ സ്മൃതി ഗാനസന്ധ്യ ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം തൈകക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ  നടക്കും.

ചലച്ചിത്ര സംഗീത സംവിധായകൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ  അധ്യക്ഷനായിരിക്കും.ചലച്ചിത്ര സംവിധായാകൻ ജോളിമസ് മുഖ്യാതിഥിയായിരിക്കും.
ജീവകാരുണ്യ പ്രവർത്തകൻ വിമൽ സ്റ്റീഫൻ, മികച്ച കുട്ടികർഷകനുള്ള കാശി നാഥ്‌ ജി. എസ്, നിശ്ചല  ഛായാഗ്രാഹകൻ ജിയോൻ ജി ജിട്രസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. 


അജയ് വെള്ളരിപ്പണ രചിച്ച് പി. എസ് ജ്യോതികുമാറിന്റെ ഈണത്തിൽ ആരോമൽ ആലപിച്ച ദേവി നാദാംബികേ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനവും നടക്കും.
റഹിം പനവൂർ, എം.കെ. സെയ്നുലാബ്ദീൻ, ഷംസുന്നിസ ആബ്ദീൻ, ഡോ. ഗീത ഷാനവാസ്,  ഡോ. ഷാനവാസ്, അജയ് തുണ്ടത്തിൽ, പനച്ചമൂട് ഷാജഹാൻ, എം.എച്ച്. സുലൈമാൻ, ഗോപൻ ശാസ്തമംഗലം, വിനയചന്ദ്രൻ നായർ, അജയ് വെള്ളരിപ്പണ തുടങ്ങിയവർ സംസാരിക്കും. രമേശ്, ശങ്കർ, രാധിക നായർ, ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിക്കും.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All