newsകൊച്ചി

കൊച്ചി മെട്രോയിൽ ബ്രാൻഡിങ്ങുമായി വിജയ് ചിത്രം 'ഗോട്ട്'

Webdesk
Published Sep 04, 2024|

SHARE THIS PAGE!
വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ദളപതി വിജയ്‌ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' (ഗോട്ട്)' സെപ്റ്റംബർ 5 -ന് ആഗോള റിലീസായെത്തും. കേരളത്തിലും റെക്കോർഡ് റിലീസായി എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യ ദിനം 4000 - ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക. ഇപ്പോഴിതാ, കൊച്ചി മെട്രോയിൽ ബ്രാൻഡിംഗ് ചെയ്തിരിക്കുകയാണ് ഈ വിജയ് ചിത്രം. കൊച്ചി മെട്രോയുമായി സഹകരിച്ചു കൊണ്ട്, മെട്രോ റെയിലിൽ ഓടുന്ന ട്രെയിനുകളിലാണ് ഈ ചിത്രത്തിന്റെ ബ്രാൻഡിംഗ് നടന്നിരിക്കുന്നത്. കൊച്ചി മെട്രോയിൽ ബ്രാൻഡ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് "ദി ഗോട്ട് "

ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.  

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്

Related Stories

Latest Update

Top News

News Videos See All