reviewsതിരുവനന്തപുരം

മലയാള സിനിമയിൽ ഇതെന്താണ് സംഭവിച്ചുകൊണ്ടിരി്ക്കുന്നത്?

ടി. സി.രാജേഷ് സിന്ധു
Published Mar 18, 2024|

SHARE THIS PAGE!
അന്വേഷിപ്പിൻ കണ്ടെത്തുവും, ഭ്രമയുഗവും പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സുമൊക്കെ കണ്ട് ആവേശംപൂണ്ടിരിക്കുകയാണെങ്കിൽ ധൈര്യമായി പൊയ്‌ക്കോളൂ, അഞ്ചക്കള്ളക്കോക്കാന്‍ കാണാൻ. കിടിലൻ ഇടിപ്പടം.

 അജഗജാന്തര ത്തിന്റെയും തല്ലുമാലയുടെയു മൊക്കെ ജോണറാണെങ്കിലും തികച്ചും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് ഈ സിനിമയുടേത്. 

ഒരു പൊറാട്ടുനാടകത്തേയും മിത്തിനേയും യാഥാർഥ്യത്തോട് മനോഹരമായി ചേർത്തുവച്ച പ്രതികാരകഥ. പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ സംഭവങ്ങളുടെ തല്ലുമാല. എല്ലാറ്റിനുമപരി മലയാളത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത രണ്ട് കില്ലാടി വില്ലൻ പയലുകൾ- ഗില്ലാപ്പികൾ. എല്ലാം ഒന്നിനൊന്നു മെച്ചം. 

ചേട്ടൻ ചെമ്പോസ്‌കിയുടെ നിർമാണത്തിൽ അനിയൻ ചെമ്പോസ്‌കി സംവിധാനം ചെയ്ത് ചെമ്പോസ്‌കിയും ലുക്മാനും മണികണ്ഠൻ ആചാരിയും സമ്പത്തുമൊക്കെ തകർത്തുവാരുകയാണ്. 

കർണാടക അതിർത്തിയായ കാളഹസ്തിയിൽ, തങ്കമണി സംഭവത്തെ തുടർന്നുവരുന്ന തെരഞ്ഞെടുപ്പുകാലത്താണ് ഈ കഥ നടക്കുന്നതെന്ന കാര്യം തങ്കമണി സിനിമ തിയേറ്ററിൽ ഉള്ള  സാഹചര്യത്തിൽ പ്രത്യേകം സ്മരണീയമാണെന്നും പറഞ്ഞുകൊള്ളട്ടെ.

ടി. സി.രാജേഷ് സിന്ധു
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All