news➤കൊച്ചി

കഥാപാത്രത്തിന് വേണ്ടി തലമുണ്ഡനം ചെയ്ത് അയ്ഷ്ബിൻ ശ്രദ്ധേയയായി.

അയ്മനം സാജൻ
Published May 28, 2025|

SHARE THIS PAGE!
കഥാപാത്രത്തിന്റെ മിഴിവിനു വേണ്ടി, തന്റെ മനോഹരമായ ചുരുണ്ട മുടി മുറിച്ച അയ്ഷ്ബിൻ എന്ന പതിമൂന്ന് കാരി ശ്രദ്ധേയയായി. എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിനു വേണ്ടിയാണ് അയ്ഷ്ബിൻ തല മുണ്ഡനം ചെയ്തത്. തലമുട്ടയടിച്ചപ്പോൾ ലഭിച്ച മനോഹരമായ മുടി തൃശൂർ അമല ഹോസ്പിറ്റലിലെ ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്യുകയും ചെയ്തു.


പാലക്കാട് വല്ലപ്പുഴയിൽ വീരാൻ , ബുഷ്റ ദമ്പതികളുടെ മകളായ അയ്ഷ്ബിൻ, ഒ എച്ച് എസ് എസ് സ്ക്കൂളിൽ എട്ടാം ഗ്ലാസ് വിദ്യാർത്ഥിയാണ്. ചെറുപ്പം മുതൽ നൃത്തനാടക രംഗത്ത് കഴിവ് തെളിയിക്കുന്ന ഈ കൊച്ച് കലാകാരി,ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിലെ അച്ചു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധേയയായിരിക്കുകയാണ്.

കാൻസർ ബാധിച്ച പെൺകുട്ടിയായ അച്ചുവിന്റെ വേഷമാണ് അയ്ഷ്ബിൻ അവതരിപ്പിച്ചത്. കാൻസർ ബാധിച്ചതോടെ അച്ചു തന്റെ മനോഹരമായ ചുരുണ്ടമുടിമുറിക്കുകയായിരുന്നു.

കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം ഒരു ഗ്രാമം മുഴുവൻ കാൻസർ പടർന്നു പിടിക്കുകയായിരുന്നു. കാൻസർ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട  അഞ്ചു എന്ന കൊച്ചു പെൺകുട്ടിയെയും അവസാനം കാൻസർ എന്ന മാരക രോഗം ബാധിച്ചു. അച്ചു തന്റെ കഥയും, തൻ്റെ ഗ്രാമത്തിൻ്റെ കഥയും ലോകത്തെ അറിയിക്കുകയായിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് അഞ്ചു എന്ന പെൺകുട്ടി. ഈ കഥാപാത്രത്തെ വിജയിപ്പിക്കാനായി സ്വന്തം തലമുടി  പോലും മുറിച്ച ഈ പതിമൂന്നുകാരിയെ ഇന്ന് കലാലോകം അംഗീകരിച്ചിരിക്കുന്നു. ചിത്രം റിലീസ് ചെയ്യുന്നതോടെ, അഞ്ചു എന്ന കഥാപാത്രവും,അയ്ഷ്ബിൻ എന്ന നടിയും കൂടുതൽ ശ്രദ്ധേയയാകും.  

2024 ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ദ ലൈഫ് ഓഫ് മാൻഗ്രോവ് ജൂൺ 6-ന് തീയേറ്ററിലെത്തും.
 
എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ , ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം രചന, സംവിധാനം - എൻ.എൻ.ബൈജു , ക്യാമറ - നിധിൻ തളിക്കുളം, എഡിറ്റിംഗ് - ജി.മുരളി, ഗാനങ്ങൾ - ഡി.ബി.അജിത്ത്, സംഗീതം - ജോസി ആലപ്പുഴ, കല-റെ ജി കൊട്ടാരക്കര,കോസ്റ്റ്യൂം - വിഷ്ണു രാജ്, മേക്കപ്പ് - ബിനോയ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് ഷൊർണ്ണൂർ,  അസോസിയേറ്റ് ഡയറക്ടർ - സോന ജയപ്രകാശ്,അസിസ്റ്റന്റ് ഡയറക്ടർ- ബ്ലസൻ എസ്, ഹരിത, വിനയ,  സ്റ്റിൽ - മനു ശങ്കർ, പി.ആർ.ഒ - അയ്മനം സാജൻ


സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ ,നസീർ മുഹമ്മദ് ചെറുതുരുത്തി , ബിജു രാജ്,കോട്ടത്തല ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു. ജൂൺ 6 - ന് ചിത്രം തീയേറ്ററിലെത്തും.

അയ്മനം സാജൻ

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All