newsകോഴിക്കോട്

അണിയറ അമ്പതാണ്ട് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി.

എം എ സേവ്യർ
Published Jan 03, 2025|

SHARE THIS PAGE!
ഇന്ത്യൻ നാടക മേഖലയിലെ അതികായാകരായ അണിയറയുടെ ജൂബിലി ഉദ്ഘാടനം കോഴിക്കോട് മെയർ ഡോ: ബീന ഫിലിപ്പ് നിർവ്വഹിച്ചു.
ജീവിതത്തിന്റെ കാണാ കാഴ്ചകൾ സമൂഹത്തിലേക് കാണിച്ചു തരുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് 
അണിയറയെന്നും മെയർ പറഞ്ഞു.  ഇന്നും കുട്ടിയായിരുന്നപ്പോഴും അഭിനയം അനുഗ്രഹീത കലയായി അഭിനയിക്കുന്നു,അണിയറ അൻപത് വർഷങ്ങൾ അവിസ്മരനീയമാക്കിയെന്നും  ഓർമ്മകൾ പങ്കുവെച്ചു മേയർ പറഞ്ഞു.
കോഴിക്കോട് കൈരളി തിയേറ്റർ എസ് രാമാനുജം നഗറിൽ നടന്ന പരിപാടിയിൽ അണിയറ പ്രസിഡണ്ട്‌ പോൾ കല്ലാനോട് അധ്യക്ഷനായി. കേരളത്തിലെ പ്രമുഖരായ നിരവധി നാടക സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.വിൺസൺ സാമൂവൽ,മുഖ്യഥിതി തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ ആശംസകൾ അർപ്പിച്ചു.
അണിയറ സെക്രെട്ടറി കെ ആർ മോഹൻദാസ് സ്വാഗത ഭാഷണം നടത്തി ജോയിന്റ് സെക്രെട്ടറി വിജയൻ വി നായർ നന്ദി രേഖപ്പെടുത്തി.

Related Stories

Latest Update

Top News

News Videos See All