new-releaseകൊച്ചി

ആപ് കൈസേ ഹോ... ഫെബ്രുവരി ഇരുപത്തിയെട്ടിന്.

വാഴൂർ ജോസ്
Published Feb 12, 2025|

SHARE THIS PAGE!
നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ] അജൂസ്എബൗ വേൾഡ് എൻ്റെർടൈ നിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ സംഭവങ്ങൾ പൂർണ്ണമായും തികഞ്ഞ നർമ്മ മുഹൂർത്ത ങ്ങളിലൂടെയും, ഒപ്പം  തില്ലറായും അവതരിപ്പിക്കുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പമാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ് , ദിവ്യദർശൻ , തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇടവേബാബു  പ്രശസ്ത കോമ്പിയർ ആയ ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- വിപിൻ ഓമശ്ശേരി'
കോസ്റ്റ്യും - ഡിസൈൻ-ഷാജി ചാലക്കുടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു
അസ്സോസ്സിയേറ്റ് ഡയറക്ടർ - അനൂപ് അരവിന്ദൻ.
സഹ സംവിധാനം - ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ)
പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് - സഫി ആയൂർ
പ്രൊഡക്ഷൻ കൺട്രോളർ(സജീവ് ചന്തിരൂർ.
വാഴൂർ ജോസ്.
ഫോട്ടോ - സന്തോഷ് പട്ടാമ്പി
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All