new-releaseതിരുവനന്തപുരം

അരുൺ വിജയ് - ബാല ടീമിൻ്റെ ആക്ഷൻ ചിത്രം 'വണങ്കാൻ' കേരളത്തിൽ.

പി.ശിവപ്രസാദ്
Published Feb 07, 2025|

SHARE THIS PAGE!
തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത് യുവതാരം അരുൺ വിജയ് നായകനായ ചിത്രം വണങ്കാൻ, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തിലെ തീയേറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനത്തിന് എത്തുന്നു. റോ- ആക്ഷൻ സ്വഭാവത്തിലുള്ള സിനിമയിൽ റോഷ്നി പ്രകാശ് ആണ് നായികയായി എത്തുന്നത്. സൻഹ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ, കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സാം സി എസ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടി കലാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Related Stories

Latest Update

Top News

News Videos See All