news➤കൊച്ചി

"കൊങ്കണി" മാന്യതാ ദിനാചരണത്തിൽ പുസ്തക പ്രകാശനം.

എ എസ് ദിനേശ്
Published Aug 21, 2026|

SHARE THIS PAGE!
മലയാള സിനിമാ പി ആർ ഓ എ എസ് ദിനേശ് എഴുതിയ "നമസ്കാരം ദിനേശാണ് പി ആർ ഒ " എന്ന പുസ്തകം, കൃഷ്ണ നാരായണ നായ്ക് കൊങ്കണിയിലേക്ക് പരിഭാഷപ്പെടുത്തിയ "നമസ്ക്കാർ ദിനേശ് ത് പി ആർ ഒ", എന്ന പുസ്തകം, കൊങ്കിണി മാന്യതാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രശസ്ത നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, കൊച്ചി തിരുമല ക്ഷേത്രം മേൽശാന്തി എൽ കൃഷ്ണ ഭട്ടിന് നല്കി പ്രകാശനം ചെയ്തു.

ചിത്രീകരണം പുരോഗമിക്കുന്ന പുതിയ കൊങ്കണി ഭാഷ ചിത്രത്തിൻ്റെ സംവിധായകൻ കെ ആർ ഉണ്ണി, യശോദാസ് ലൈബ്രറിയുടെ സാരഥിയായ യശോദ ഷേണായ്ക്ക് പുസ്തകത്തിൻ്റെ ആദ്യ പ്രതി നല്കി. കൃഷ്ണ നാരായണ നായ്ക്, എ എസ് ദിനേശ് എന്നിവർ പുസ്തകത്തെക്കുറിച്ച്  സംസാരിച്ചു. മഞ്ജു എസ് വാദ്ധ്യാർ, (യസോറാം ബിൽഡേഴ്സ്), സി വി ഹരീന്ദ്രൻ (ക്ലിക്ക് കമ്മ്യൂണിക്കേഷൻസ്) എന്നിവർ ആശംസകൾ നേർന്നു.

കൊങ്കണി ഭാഷാ പ്രചാർ സഭയുടേയും കൊങ്കണി കേന്ദ്ര് - ഗോശ്രീപുർ സംഘടനയുടേയും സംമ്യക്താഭിമുഖ്യത്തിൽ, കൊച്ചി ചെറളായിയിലുള്ള കൊങ്കണി ഭാഷാ ഭവനിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്. കേന്ദ്ര്- ഗോശ്രീപുർ സംഘടനയുടെ അദ്ധ്യക്ഷനായ മോഹൻ ജി. ഷേണായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടിഡിഎൽപി സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയ്ക്ക് ശേഷം കൊങ്കണി കേന്ദ്ര്, ഗോശ്രീപുർ സംഘടനയുടെ സെക്രട്ടറിയായ  സന്ധ്യ വി പ്രഭു സ്വാഗതം പറഞ്ഞു. കൊങ്കണി ഭാഷാ പ്രചാർ സഭയുടെ ജോയിൻ്റ് സെക്രട്ടറിയായ ശ്രീ. സുരേഷ്  പി. പൈ കൃതജ്ഞത പറഞ്ഞു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All