news➤കൊച്ചി

സി രാധാകൃഷ്ണന് മാക്ട യുടെ വിശിഷ്ടാംഗത്വം.

എ എസ് ദിനേശ്
Published Aug 21, 2026|

SHARE THIS PAGE!
പ്രശസ്ത‌ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണ‌ണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ മാക്ട വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. എറണാകുളത്ത് വ്യാഴാഴ്ച നടന്ന സമർപ്പണ ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് സി രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു.

മറവിയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആയുധം എന്നിരിക്കെ, മാക്ട തന്നെയും തൻ്റെ തൻ്റെ സിനിമകളെയും ഓർത്തതിൽ ഏറെ സന്തോഷവുമുണ്ടെന്ന് സി രാധാകൃഷ്ണൻ വിശിഷ്ടാംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

സംവിധായകൻ പദ്‌മകുമാർ, ശ്രീകുമാർ അരൂക്കുറ്റി, ഉത്പൽ വി നായനാർ, സോണി സായി, എ . എസ് ദിനേശ്, ജിസ്സൻ പോൾ, അരുൺ ചൂളക്കൽ തുടങ്ങിയ മാക്ട ഭാരവാഹികൾക്കൊപ്പം സി വി ഹരീന്ദ്രൻ, അഡ്വ. സതീഷ്, ചലച്ചിത്ര നിർമ്മാതാവ് കൃഷ്ണകുമാർ തുടങ്ങിയ നിരവധി കലാ സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All