news➤തിരുവനന്തപുരം

അഭിനയ പ്രതിഭകളെ കണ്ടെത്താൻ കർട്ടൻ റയ്സർ.

റഹിം പനവൂർ
Published May 13, 2025|

SHARE THIS PAGE!
തിരുവനന്തപുരം : കർട്ടൻ റയ്സറും മൂവി ലൗവേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാനതല മോണോ ആക്ട് ഫെസ്റ്റിവൽ ജൂൺ 1 ഞായറാഴ്ച തിരുവനന്തപുരം  മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് 

രജിസ്ട്രേഷൻ. 10 ന് അഭിനയ ശില്പശാല. ഉച്ചയ്ക്ക് 2.30 ന് മോണോ ആക്ട് മത്സരം. ഒരു മത്സരാർത്ഥിയ്ക്ക് എഴു മിനിറ്റ് ലഭിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമ വിജയികൾക്ക്  ക്യാഷ് അവാർഡും മറ്റു പുരസ്‌കാരങ്ങളും വിതരണം ചെയ്യും. 

സതീഷ് പി. കുറുപ്പിന്റെ 'കളിയാശാന്റെ വിരൽ' എന്ന പുസ്തകം പ്രകാശനം ചെയ്യും. മത്സരത്തിൽ സമ്മാനർഹമായ മോണോ ആക്ട് അവതരിപ്പിക്കും. ലഹരി വർജ്ജനം വിഷയമാക്കിയ കർട്ടൻ റയ്സറിന്റെ മനോധർമ പ്രകടനവും ഉണ്ടായിരിക്കും. 

മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ മാസം 20 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ : 9846469959,9746967620


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All