trailer-teaserകൊച്ചി

ത്രില്ലടിപ്പിച്ച് ടെന്‍ഷനടിപ്പിക്കാന്‍ ധ്യാനും സണ്ണിവെയ്‌നും; 'ത്രയം' ട്രെയിലര്‍

പി. ശിവപ്രസാദ്
Published Oct 18, 2024|

SHARE THIS PAGE!
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം' സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിൽ എത്തും.
നിയോ-നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, പ്രീതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നത് ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനുശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും പോസ്റ്ററുകളും ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്.
സംഗീതം: അരുൺ മുരളീധരൻ, എഡിറ്റർ: രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, കല: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട്: ഫോണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, കഥ: അജിൽ അശോകൻ, സൗണ്ട് ഡിസൈൻ: ജോമി ജോസഫ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, ടൈപ്പോഗ്രഫി: മാ മി ജോ, വിഎഫ്എക്സ്: ഐഡന്റ് ലാബ്സ്, സ്റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പി.ആർഒ:  പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

Latest Update

Top News

News Videos See All