awardsബാംഗ്ലൂർ

ഡോ. കമൽ മാധവ് അംഗീകാരങ്ങളുടെ അമരത്തേക്ക്.

അയ്മനം സാജൻ
Published Feb 02, 2025|

SHARE THIS PAGE!
ബാംഗ്ലൂർ നവീൻ ഫിലിം അക്കാദമി നടത്തിയ ശരീര സൗന്ദര്യ മത്സരത്തിൽ, മിസ്റ്റർ കേരള, മിസ്റ്റർ ഫിറ്റ്നസ് എന്നീ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി ഡോ.കമൽ മാധവ് ശ്രദ്ധേയനായിരിക്കുന്നു. ഹോമിയോ ഡോക്ടർ, മനശാസ്ത്ര വിദഗ്ദ്ധൻ, കോസ്മറ്റോളജിസ്റ്റ്, മെൻ്റലിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, മോട്ടിവേഷൻ ട്രെയിനർ എന്നീ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച, അസാമാന്യ പ്രതിഭാശാലിയായ ഡോ.കമൽ മാധവിനെ, അടുത്ത മാസം കൊച്ചിയിൽ വെച്ച് നടക്കുന്ന മിസ്റ്റർ ഇന്ത്യ ഫാഷൻ ഷോയ്ക്കു വേണ്ടി, മുബൈയിൽ വെച്ച് നടന്ന സെലക്ഷൻ റൗണ്ടിലൂടെ തിരഞ്ഞെടുത്തിരിക്കുന്നു.

ഒരു കോസ്മറ്റോളജിസ്റ്റ് എന്ന നിലയിൽ ഇന്ത്യയിലും, വിദേശത്തും, സൗന്ദര്യ വർധക പരിചരണം നൽകി വരുന്ന ഇദ്ദേഹത്തിന്, മുടി വളർച്ചാ ചീകിത്സയ്ക്കുള്ള ബെസ്റ്റ് ഹെയർമാൻ പുരസ്ക്കാരം ,നിലമ്പൂരിൽ വെച്ച് നടന്ന ഫാഷൻ ഷോയിൽ ലഭിച്ചിരുന്നു. ബോഡി ബിൽഡിംഗ് ഒരു പാഷനായി കൊണ്ടു നടക്കുന്ന ഇദ്ദേഹം, വി.ഐ.പി.ഫിറ്റ്നസ് സെൻ്റർ എന്ന സ്ഥാപനം മുക്കത്ത് നടത്തി വരുന്നു.മലപ്പുറം, എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഇദ്ദേഹത്തിന് ക്ലീനിക്കുകൾ ഉണ്ട്.സും ബോ നൃത്ത പരിശീലകയായ ശ്രീലക്ഷ്മിയുടെ ഭർത്താവായ ഡോ.കമൽ മാധവിനെ, ലയൺസ് ക്ലബ്ബ് കാലിക്കറ്റ് പ്രത്യേകം അനുമോദിച്ചിരുന്നു.

അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All