trailer-teaser➤കൊച്ചി

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് 'ബന്ദർ' ട്രെയിലർ.

പി. ശിവപ്രസാദ്
Published May 21, 2026|

SHARE THIS PAGE!
അനുരാഗ് കശ്യപ് ചിത്രത്തിൽ ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്നു

കോപ്പ്- നോയർ കെന്നഡിക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം 'ബന്ദറി'ന്റെ ട്രെയിലർ റിലീസു ചെയ്തു. ബോബി ഡിയോൾ നായകനാകുന്ന ചിത്രത്തിൽ  ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബന്ദർ'. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് മുന്‍പ് അഭിനയിച്ച ബോളിവുഡ് ചിത്രം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് പറയുന്നൂ. ചിത്രം ജൂൺ 05ന് തിയേറ്ററുകളിൽ എത്തും.

സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രത്തിന്റെ നിർമാണം. സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ സന്യ മൽഹോത്ര, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും അഭിനയിക്കുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All