awards➤തിരുവനന്തപുരം

സോയ് മാത്യൂസ് കാക്കനാടിന് ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരം

റഹിം പനവൂർ (PH : 9946584007)
Published Sep 30, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ഫ്രീഡം ഫിഫ്റ്റിയുടെ ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരത്തിന് കവി സോയ് മാത്യൂസ്  കാക്കനാട്  തെരഞ്ഞെടുക്കപ്പെട്ടു. 'ഉരുൾപൊട്ടിയ രാത്രി ' എന്ന കവിതയ്ക്കാണ്  പുരസ്‌കാരം. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ്. സോയ് മാത്യൂസ് കേരള ഹൈക്കോടതിയിൽ ജോയിൻ്റ് രജിസ്ട്രാർ ആയിരുന്നു. പ്രളയം ഒരു ബാക്കി പത്രം, പരിഭവങ്ങൾ, കൊഴിഞ്ഞ ഇലകൾ, പറയാൻ ബാക്കി വച്ചത് എന്നിവയാണ് മറ്റു  കവിതകൾ. ഒക്ടോബർ 29  ചൊവ്വാഴ്ച  വൈകിട്ട് 4 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകുമെന്ന് ഫ്രീഡം  ഫിഫ്റ്റി  ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All