newsകൊച്ചി

ജോയ് .കെ .മാത്യുവിൻ്റെ 'അൺബ്രേക്കബിൾ' ചിത്രീകരണം പൂർത്തിയായി.

പി.ആർ.സുമേരൻ
Published Apr 08, 2024|

SHARE THIS PAGE!
കൊച്ചി: നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ്.കെ.മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍'  ചലച്ചിത്രത്തിന്റെ ചിത്രീകരണം ക്യൂന്‍സ്ലാന്‍ഡില്‍ പൂര്‍ത്തിയായി.
രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിദ്ധ്യങ്ങളുടെ കഥ പറയുന്ന ആന്തോളജി ബഹുഭാഷ  ചിത്രമായ 'ടുമോറോ' എന്ന സിനിമയിലെ 6 കഥകളില്‍ ഒന്നാണ് അണ്‍ബ്രേക്കബിള്‍. ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി 6 വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകള്‍ ചേര്‍ത്ത് ഒറ്റ ചലച്ചിത്രമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ലോക റെക്കോര്‍ഡ് ജേതാവു കൂടിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ.മാത്യു ആണ്.


ബ്രിസ്‌ബെയ്ന്‍ സൗത്ത് - നോര്‍ത്ത്  പരിസരങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജോയ് കെ. മാത്യു, ടാസ്സോ, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര കലാ പരിശീലനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരായ ജോബിഷ്, പീറ്റര്‍, സോളമന്‍, സൂര്യ, തങ്കം, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ജിന്‍സി, അലോഷി,ഷീജ, ജെയ്ക്ക്, ജയന്‍, തോമസ്, ജോസ്, ഷിബു, ദീപക്, ജിബി, സജിനി, റെജി, ജ്യോതി, ഗീത, അനില്‍,അഗിഷ,ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.


വൈവിധ്യമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമൊക്കെയാണ് 'ടുമോറോ' പ്രേക്ഷകന് സമ്മാനിക്കുന്നത്. രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ജോയ്.കെ.മാത്യു തന്നെയാണ്. വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോകാത്ത സന്ദേശം നിറഞ്ഞതും ഹൃദയ സ്പര്‍ശിയുമായ ചിത്രങ്ങളൊരുക്കുന്ന ജോയ് കെ. മാത്യുവിന്റെ ടുമോറോ എന്ന സിനിമയിലെ  6 കഥകളിലായി ജോയ് കെ. മാത്യു, ഹെലന്‍,റ്റിസ്റ്റി, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, റോഡ്, കെയ്റി, ഹന്നാ,ടാസോ, എല്‍ഡി, ജെയ്ഡ് എന്നിവര്‍ക്കു പുറമെ മലയാളസിനിമയിലെ ഹാസ്യ താരമായ മോളി കണ്ണമാലിയും പ്രധാന വേഷത്തിലുണ്ട്. ബാക്കി രണ്ട് കഥകൾ  വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ശേഷം 2025  നവംബറിലാണ് ടുമാറോ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
ആദം കെ.അന്തോണി, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ്, ജെയിംസ് (ഛായാഗ്രഹണം),എലിസബത്ത്, മേരി ബലോലോംഗ് , ജന്നിഫര്‍,പോളിന്‍ , കാതറിന്‍, ക്ലെയര്‍, അനീറ്റ,ഡോണ ആന്‍ഡ് ഹെല്‍ന (വസ്ത്രാലങ്കാരം ),  മൈക്കിള്‍ മാത്സണ്‍, പീറ്റര്‍,സഞ്ജു ,ഡോ.രേഖാ (സംഗീതം), ലീലാ ജോസഫ്,സൂര്യാ റോണ്‍വി, സഞ്ജു (ആലാപനം), ലക്ഷ്മി ജയന്‍, ജയ്ക്ക് സോളമന്‍ (നൃത്ത സംവിധാനം ),  ഫിലിപ്പ്, ഗീത് കാര്‍ത്തിക്, ജിജി ജയന്‍, പൗലോസ് പുന്നോര്‍പ്പിള്ളില്‍  (കലാ സംവിധാനം),എലിസബത്ത്, മേരി ബലോലോംഗ് , ജന്നിഫര്‍,പോളിന്‍ ,ജ്യൂവല്‍ ജോസ് (മേക്കപ്പ്) (ചമയം ) ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്)  ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍)പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍,ജെഫ് ,ജോസ് വരാപ്പുഴ പി.ആർ.സുമേരൻ -പി.ആർ ഒ എന്നിവരാണ് ടുമോറോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

പി.ആർ.സുമേരൻ
(പി.ആർ.ഒ)
9446190254

Related Stories

Latest Update

Top News

News Videos See All