newsതിരുവനന്തപുരം

കലാനിധി - പി. ഭാസ്കരൻ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമർപ്പിച്ചു

റഹിം പനവൂർ (PH : 9946584007)
Published May 16, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ - പി. ഭാസ്കരൻ സ്മൃതി പുരസ്‌കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ  പ്രേംകുമാർ സമർപ്പിച്ചു. സ്മൃതിസന്ധ്യയുടെ ഉദ്ഘാടനവും പ്രേകുമാർ നിർവഹിച്ചു.

കലാനിധി ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനദാനം, കാവ്യശ്രേഷ്ഠ പുരസ്‌കാര വിതരണം,
കലാനിധി നൃത്ത സംഗീതസഭ (പ്രതിമാസ കലാസംഗമം ) യുടെ ഉദ്ഘാടനം എന്നിവയും നടന്നു. 

കാര്യവട്ടം ശ്രീകണ്ഠൻ നായർ,
അജിത ആനന്ദഭൈരവി, രേഷ്മ സുരേഷ്, ശ്രീജക്കുട്ടി,മായ അനൂപ്, സലീന സലാവുദീൻ, സുശീലകുമാരി കെ. ജഗതി എന്നിവർക്ക് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരവും എം. എസ്. ശ്രീവിദ്യയ്ക്ക് സംഗീത ശ്രേഷ്ഠ പുരസ്‌കാരവും ആറ്റിങ്ങൽ സിസ്റ്റർ എലിസബ ത്ത് ജോയൽ സി. എസ്. ഐ. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിന് വിദ്യാശ്രേഷ്ഠ പുരസ്‌കാരവും സമ്മാനിച്ചു.
 ഭാരത് ഭവൻ മെമ്പർ സെക്രട്ടറി 
ഡോ. പ്രമോദ് പയ്യന്നൂർ, ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്
ഡയറക്ടർ ശ്രീകുമാർ മുഖത്തല, സംഗീത ഗവേഷകൻ രവി മേനോൻ, ചലച്ചിത്ര സംവിധായകൻ ആലപ്പി അഷറഫ്, നിർമാതാവ് ഭാവചിത്ര ജയകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, 
 പ്രൊഫ. കെ. ജെ. രമാഭായി, കാർത്തികേയൻ നായർ,
ലത രവി, റഹിം പനവൂർ, ഡോ. വാഴമുട്ടം ചന്ദ്രബാബു, സുരേഷ് ഒഡേസ, കെ. പി. ഹരികുമാർ, ഗോപൻ ശാസ്തമംഗലം, പ്രദീപ് തൃപ്പരപ്പ്, അനഘ എസ്. നായർ, അലി ഫാത്തിമ, സാവൻ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. മങ്കൊമ്പ് 
ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾ കലാനിധി പ്രതിഭകൾ അവതരിപ്പിച്ചു.


റഹിം പനവൂർ ഫോൺ : 9946584007

ഗീതാ രാജേന്ദ്രൻ കലാനിധി 
ഫോൺ : 7034491493

Related Stories

Latest Update

Top News

News Videos See All