news➤തിരുവനന്തപുരം

കലാനിധി - പ്രഥമ പി. ഭാസ്കരൻ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന്

റഹിം പനവൂർ (PH : 9946584007)
Published Apr 30, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായിരുന്ന പി.ഭാസ്കരന്റെ ജന്മശതാബ്‌ദി  ആഘോഷം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് 
കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.  
കലാനിധി പ്രഥമ പി. ഭാസ്കരൻ സ്മൃതി പുരസ്‌കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് സമ്മാനിക്കും. തിരുവനന്തപുരം സ്റ്റാച്യു പദ്മ കഫെ 
മന്നം  ഹാളിൽ (സെക്രട്ടേറിയറ്റിനു സമീപം ) 
മേയ്‌ 13 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All