new-release➤കൊച്ചി

ഹിറ്റ് കോംബോകളുടെ ആഘോഷവുമായി 'ഖലീഫ' ഓണത്തിന്!

Malayalam PR
Published Aug 08, 2026|

SHARE THIS PAGE!
പ്രേക്ഷകരൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ഖലീഫ'. ഹിറ്റ് മേക്ക‍ർ വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകലിത്തും. 'പോക്കിരി രാജ'ക്ക്'ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വൻ പ്രത്യേകത ചിത്രത്തിനുണ്ട്. 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്,', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ്-ജേക്സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. 2018-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'രണം'ത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്‌സ് ബിജോയിയാണ്. 2020-ൽ  ഹൈപ്പ് നേടിയ 'അയ്യപ്പനും കോശിയും'  എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ജേക്ക്‌സ് ബിജോയിയാണ് സംഗീതം പക‍ർന്നത്. 'ഖലീഫ'യിലെ ആദ്യ ഗാനമായ 'അസലായവളേ' പുറത്തിറങ്ങിയപ്പോഴുണ്ടായ ഓളം ചെറുതല്ല. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് 3 മില്യണിലധികം വ്യൂവ്സാണ് ലഭിച്ചത്. ഗാനമിപ്പോഴും ട്രെൻഡിങ്ങിലാണ്.

തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് 'ഖലീഫ'യിലെ നായിക. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായ് അതിഥി വേഷത്തിൽ മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലും എത്തുന്നു. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'ബ്രോ ഡാഡി', 'എമ്പുരാൻ', 'ലൂസിഫർ' തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരെ ഇരുകരങ്ങളോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ 'ഖലീഫ'ക്കായ് പ്രതീക്ഷയോടെയാണ് പ്രേക്ഷക‍ർ കാത്തിരിക്കുന്നത്. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം:  ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ:  യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്:  പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പിആർഒ: ശബരി.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All