news➤തിരുവനന്തപുരം

കോട്ടൂർ ഗീതാഞ്ജലി ഊരുത്സവം സമാപിച്ചു.

റഹിം പനവൂർ PH : 9946584007
Published Apr 02, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയുടെ  ഇരുപത്തിയാറാം  വാർഷികാഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിച്ച ഊരുത്സവം സമാപിച്ചു.  ഗോത്രതാളം, ഗോത്രായനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി  കലോത്സവം, ഇഫ്താർ സംഗമം,വികസന വിജ്ഞാന സദസ്, സാംസ്കാരിക സമ്മേളനം തുടങ്ങിയ  വൈവിധ്യമാർന്ന പരിപാടികൾ  ഇതോടനുബന്ധിച്ച് നടന്നു. സമാപന സമ്മേളനം വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വി.രമേഷ് ഗോത്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.  ഗീതാഞ്ജലി സെക്രട്ടറി ഡോ. വി.എസ്. ജയകുമാർ അധ്യക്ഷനായിരുന്നു. 


സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ഷീജ സാന്ദ്രയ്ക്ക്  ഗോത്രജ്യോതി പുരസ്കാരവും  റഹിം  പനവൂർ, രാജശേഖരൻ, കണ്ണൻ പള്ളിപ്പുറം, ശിവപ്രസാദ്, ഡോ  . വി. എസ് .ശ്യാം, അജു കെ. മധു, സന്തോഷ് കായൽ, മുനീർ, നവനീത്കൃഷ്ണ എന്നിവർക്ക് വിവിധ  പുരസ്‌കാരങ്ങളും സമ്മാനിച്ചു. ചലച്ചിത്ര നിർമാതാവ് രാജശേഖരൻ, ഗീതാഞ്ജലി യൂത്ത് ക്ലബ്‌ സെക്രട്ടറി എം. ബി. ആതിര തുടങ്ങിയവർ സംസാരിച്ചു. ഗീതാഞ്ജലി ഡാൻസ് അക്കാഡമി  അവതരിപ്പിച്ച നാട്യവിസ്മയം 2024 ഉം അരങ്ങേറി.

റഹിം പനവൂർ
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All