newsകൊച്ചി

തദ്ദേശനേട്ടം @2025, ടൈറ്റിൽ പുറത്ത്, ചിത്രീകരണം ഉടനെ ആരംഭിക്കും.

പി.ആർ. സുമേരൻ.
Published May 05, 2025|

SHARE THIS PAGE!
ആലപ്പുഴ (പൂച്ചാക്കൽ): പി ആര്‍ ന്യൂസ് മീഡിയ യുടെ നേതൃത്വത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസ് കുതിപ്പുകളും 'തദ്ദേശ നേട്ടം@2025' എന്ന തലക്കെട്ടോടെ  ജനങ്ങളിലേക്കെത്തിക്കുന്ന പ്രത്യേക വികസന പരിപാടിയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. പരിപാടിയുടെ ഭാഗമായുള്ള ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടൈറ്റിൽ കാർഡ് റിലീസ് ചെയ്തു.

പഞ്ചായത്ത് ഭരണസമിതിയുടെ വികസന നേട്ടങ്ങള്‍, അംഗങ്ങളുടെ അഭിമുഖങ്ങള്‍, തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ അടങ്ങിയ പ്രോഗ്രാമുകളാണ് വീഡിയോയിലൂടെ ചിത്രീകരിക്കുന്നത്. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, സ്റ്റാറ്റസ് വീഡിയോസ് തുടങ്ങി നാല് വിഭാഗങ്ങളിലായിട്ടാണ് ഈ പ്രോഗ്രാമുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ അടങ്ങിയ വീഡിയോകള്‍ വാര്‍ഡുതല വാട്സ് ആപ് ഗ്രൂപ്പുകളിലും പൊതു വാട്സ് ആപ് ഗ്രൂപ്പുകള്‍ അടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കാന്‍ കഴിയും
വിധമാണ് ചിത്രീകരിക്കുന്നത്.പത്രപ്രവർത്തകൻ പി.ആർ.സുമേരന്റെ നേതൃത്വത്തിലുള്ള മിഡീയ ടീമാണ് 'തദ്ദേശനേട്ടം @2025'പരിപാടി സംഘടിപ്പിക്കുന്നത്.

പി.ആർ. സുമേരൻ

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All