songsകൊച്ചി

മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു.

വാഴൂർ ജോസ്
Published Nov 30, 2024|

SHARE THIS PAGE!
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ  ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു.
ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷംആക്ഷൻ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്കിടയിൽ
ഇതിനകം ഏറെ ശ്രദ്ധയാകർഷിക്ക പ്പെട്ടിരിക്കുന്നു.
ഡിസംബർ ഇരുപതിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത്

മാർപ്പാപ്പാ എന്നു തുടങ്ങുന്ന ഗാനം
വിനായക് ശശികുമാർ രചിച്ച് സയീദ് അബ്ബാസ് ഈണമിട്ട താണ്.  ബേബി ജീനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.
റാപ്സോംഗിൻ്റെ ടോണിൽ
. എത്തുന്ന ഈ ഗാനം ശബ്ദവ്യത്യാസത്തിലും, ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനം ഏറെ ആസ്വാദകരമായി
രിക്കുമെന്നതിൽ സംശയമില്ല.
വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം മറ്റുദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ
അണിനിരക്കുന്നു.
ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരാകർഷണം.
എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിലുള്ളത്.
എട്ട് ആക്ഷനുകളും ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സ്റ്റനാണ്.
ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
കലാസംവിധാനം - സുനിൽ ദാസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
ഫോട്ടോ - ശ്രീനാഥ്

Related Stories

Latest Update

Top News

News Videos See All