newsതിരുവനന്തപുരം

സിനിമാ സംവിധായകനും, സിഫയുടെ എക്സിക്യുട്ടീവ് അംഗവുമായ ജോളിമസിൻ്റെ അനുസ്‌മരണ സമ്മേളനം

Webdesk (tvm)
Published Jun 04, 2026|

SHARE THIS PAGE!
സിനിമാ സംവിധായകനും, സിഫയുടെ എക്സിക്യുട്ടീവ് അംഗവുമായ  ജോളിമസിൻ്റെ അനുസ്‌മരണ സമ്മേളനം സിഫയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് കൂടുകയുണ്ടായി. ചലച്ചിത്ര സംവിധായകൻ , നാടക സംവിധായകൻ , തിരക്കഥാകൃത് , ഗാനരചയിതാവ്, പുലരി ടിവിയുടെ പ്രോഗ്രാം ഡയറക്ടർ എന്നീ മേഖലകളിൽ ജോളിമസ് സജീവമായിരുന്നു. 2022ൽ പുറത്തിറങ്ങിയ റെഡ് ഷാഡോയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. മിയ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ഒരാളെമാത്രം കഥാപാത്രമാക്കി ഏകം എന്ന പേരിൽ ചലച്ചിത്രമൊരുക്കാനുള്ള ആലോചനയിലായിരുന്നു മരണം സംഭവിച്ചത്. AITUC ജില്ലാ സെക്രട്ടറി ശ്രീ. സോളമൻ വെട്ടുകാട് ഉത്‌ഘാടനം ചെയ്തു.  SIFA ജനറൽ സെക്രട്ടറി ഗോപൻ സാഗരി അധ്യക്ഷത വഹിച്ചു, സെക്രട്ടറി, അജിത് ഊരൂട്ടമ്പലം, വൈസ് പ്രസിഡൻ്റ്. പുന്നമൂട് രമേശ്, ട്രഷറർ അജയഘോഷ്, തിരു.ജില്ലാ പ്രസിഡൻ്റ് കാട്ടാക്കട സുരേഷ്, പുലരി TV CEO ജിട്രസ്സ് തുടങ്ങിയവർ സംസാരിച്ചു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All