news➤ചെന്നൈ

നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന 'കൽക്കി 2898 എഡി' പ്രദർശനം 280 തിയറ്ററുകളിൽ

Webdesk
Published Jun 26, 2024|

SHARE THIS PAGE!
നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന 'കൽക്കി 2898 എഡി' നാളെ (27 ജൂൺ 2024) മുതൽ തിയറ്ററുകളിലെത്തും. കേരളത്തിൽ 280 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. 

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. 'സുമതി'യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രമായ് കമൽഹാസനും 'ഭൈരവ'യായ് പ്രഭാസും 'റോക്സി'യായി ദിഷാ പടാനിയും വേഷമിടുന്നു. ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി 2898 എഡി'യിൽ ദൃശ്യാവിഷ്കരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ചിത്രത്തിന്റെ റിലീസ് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

റിലീസ് ഡേറ്റ് പ്രഖ്യാപിച്ച മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'കൽക്കി 2898 എഡി'.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All