awardsതിരുവനന്തപുരം

പ്രേംനസീർ സുഹൃദ് സമിതി പുരസ്കാരങ്ങൾ സമ്മാനിച്ചു.

Webdesk
Published Jul 16, 2024|

SHARE THIS PAGE!
തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതിയുടെ ചലച്ചിത്ര അവാർഡും പ്രേംപുരസ്കാര വിതരണവും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സമഭാവന യുടെ ആൾരൂപമായിരുന്നു നസീറെന്ന് അദ്ദേഹം പറഞ്ഞു. 

മികച്ച നടനുള്ള പുരസ്കാരം നടൻ ജോജു സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം രോഹിത് എം.ജി.കൃഷ്ണൻ ഏറ്റുവാങ്ങി.

 ചലചിത്ര ശ്രേഷ്ഠ പുരസ്കാരം നടൻ മണിയൻപിള്ള രാജു, സംഗീത പ്രതിഭാ പുരസ്കാരം ഗായകൻ അരവിന്ദ് വേണുഗോപാൽ കർമ്മശേഷ്ഠ പുരസ്കാരം സാമൂഹിക പ്രവർത്തകൻ
ഡോ.വി.അശോക്, പ്രേംസാഹിത്യശ്രേഷ്ഠ പുരസ്കാരം ഡോ.എം.ആർ. തമ്പാൻ, മാധ്യമശ്രേഷ്ഠ പുരസ്കാരം സുജിത് നായർ കഥാപ്രസംഗ കലാരത്ന വഞ്ചിയൂർ പ്രവീൺകുമാർ തുട ങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

 ബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡുകൾ ഡോ. എം.ജി. ശശിഭൂഷൺ, ഡോ. വി.രാജകൃഷ്ണൻ എന്നിവർക്ക് സമ്മാനിച്ചു

കുട്ടികുപ്പായം സിനിമയുടെ 60-ാം പിറന്നാൾ ആഘോഷം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു.

 അടൂർപ്രകാശ് എംപി, പ്രേംനസീർ സുഹൃദ് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, മുഖ്യരക്ഷാധി കാരി എസ്.രാജശേഖരൻ നായർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു

Related Stories

Latest Update

Top News

News Videos See All