newsകൊച്ചി

പെരുമഴയത്തും മികച്ച കളക്ഷനുമായി പൃഥ്വിരാജ്, ബേസിൽ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’

webdesk
Published May 20, 2024|

SHARE THIS PAGE!
പെരുമഴയത്തും മികച്ച കളക്ഷനുമായി പൃഥ്വിരാജ്, ബേസിൽ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ (Guruvayoor Ambalanadayil). അഞ്ചാം ദിനം ചിത്രം 50 കോടി രൂപയ്ക്കടുത്ത് കളക്ഷനുമായി മുന്നേറുന്നു. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 45 കോടി രൂപ പിന്നിട്ടു. നാലാം ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 6.26 കോടി രൂപയാണ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം നിർവഹിച്ച കുടുംബ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’

മലയാളത്തിൽ ഈ വർഷത്തെ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ ഹൗസ് ഫുൾ ഷോകളുടെ റെക്കോർഡ് കൂടി ‘ഗുരുവായൂരമ്പല നടയിൽ’ സ്വന്തമാക്കിക്കഴിഞ്ഞു. ‘ഗുരുവായൂരമ്പല നടയിൽ’ കഴിഞ്ഞ ഞായറാഴ്ച മാത്രം 720ലധികം ഹൗസ് ഫുൾ ഷോകൾ രാജ്യമെമ്പാടും നേടി

പ്രാഥമിക കണക്കുകൾ പ്രകാരം, ‘ഗുരുവായൂരമ്പല നടയിൽ’ ആദ്യ ദിവസം തന്നെ ഏകദേശം 3.80 കോടി രൂപയുടെ മൊത്തം ​​കളക്ഷൻ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻ്റെ ആദ്യ ദിനത്തിൽ മലയാളത്തിൽ 42.20% ഒക്യുപൻസി നിരക്ക് ഉണ്ടായിരുന്നു

പ്രഭാത ഷോകളിൽ 32.35% ഒക്യുപെൻസി രേഖപ്പെടുത്തിയപ്പോൾ ഉച്ചകഴിഞ്ഞ്, ഈവനിംഗ്, നൈറ്റ് ഷോകൾ യഥാക്രമം 31.07%, 49.06%, 56.32% എന്നിങ്ങനെയാണ് ആദ്യ ദിനം പ്രേക്ഷകരെ സ്വീകരിച്ചത്. വിനു എന്ന കഥാപാത്രമായി ബേസിൽ ജോസഫും ആനന്ദൻ എന്ന റോളിൽ പൃഥ്വിരാജ് സുകുമാരനും വേഷമിട്ടു

നിഖില വിമൽ, അനശ്വര രാജൻ എന്നിവർ നായികാ കഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു. ഗുരുവായൂർ അമ്പലനടയിൽ നടക്കുന്ന ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. ഒപ്പം ആസ്വാദ്യകരമായ കുടുംബകഥയും ചിത്രം പറഞ്ഞുറപ്പിക്കുന്നു. സിനിമയ്ക്കായി ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ഒരു പടുകൂറ്റൻ സെറ്റ് ഒരുക്കിയിരുന്നു
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All