news➤തിരുവനന്തപുരം

സലിൽ ചൗധരി സ്മൃതി ഗാന സന്ധ്യ സെപ്തംബർ 9ന്

Webdesk
Published Sep 07, 2024|

SHARE THIS PAGE!
മൺമറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകൻ സലിൽ ചൗധരി ഈണം നൽകിയ ഗാനങ്ങൾ കോർത്തിണക്കി ഗായകനും, ചലച്ചിത്ര ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിക്കുന്ന സലിൽ ചൗധരി സ്മൃതി ഗാനസന്ധ്യ സെപ്തംബർ 9 തിങ്കൾ വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങ് ആഡിറ്റോറിയത്തിൽ നടക്കും

പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂട്ടുന്ന യോഗം ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്യും  ഫിലിം പി. ആർ ഒ. റഹിം പനവൂർ, എം.കെ.സൈനുൽ ആബിദീൻ, വിനയചന്ദ്രൻ നായർ, എം.എച്ച്. സുലൈമാൻ, നടൻ ഹരി സർഗം, ഗോപൻ ശാസ്തമംഗലം, തുടങ്ങിയവർ സംസാരിക്കും.

ചലച്ചിത്ര സംഗീത സംവിധായകൻ അനിൽ പീറ്റർ, കവയിത്രി, ഗാനരചയിതാവ് ഷംസുന്നിസ അബിദീൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ചന്ദ്രശേഖർ, രമേശ്, വിനയചന്ദ്രൻ നായർ, ശങ്കരൻകുട്ടി, രാധിക നായർ, അഡ്വ: പുഷ്പ,  ജോൽസ്ന എന്നിവർ ഗാന്ങ്ങൾ ആലപിക്കും


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All