awardsതിരുവനന്തപുരം

സാന്ദീപനി സേവാ പുരസ്‌കാരം എം. എസ് ഫൈസൽ ഖാന്.

റഹിം പനവൂർ
Published May 26, 2025|

SHARE THIS PAGE!
തിരുവനന്തപുരം : മാതൃകാപരമായ സേവാ പ്രവർത്തനം  നടത്തുന്ന വ്യക്തികൾക്കായി കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് സേവാ പുരസ്‌കാരം നിംസ് മെഡിസിറ്റി  മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽഖാന്. പതിനായിരത്തി ഒന്ന്  രൂപയും  പ്രശംസാപത്രവും ഫലകവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. 

സാന്ദീപനിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ജൂൺ 1 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കാലടി ബോധാന്ദ ആശ്രമം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 
ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ്‌ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്ര നടി മല്ലികാ സുകുമാരൻ മുഖ്യാതിഥിയായിരിക്കും. സി. എസ് മോഹനൻ, എം.എസ് ഭുവനചന്ദ്രൻ, ഡോ. ജി. വി ഹരി, വി. ശിവകുമാർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ട്രസ്റ്റ്‌ പ്രസിഡന്റ്‌ എസ്. സുനിൽകുമാർ അറിയിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All