newsതിരുവനന്തപുരം

സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' തുടങ്ങി.

റഹിം പനവൂർ
Published Apr 17, 2025|

SHARE THIS PAGE!
തിരുവനന്തപുരം : കാലടി കുളത്തറ  സാന്ദീപനി സേവാ ട്രസ്റ്റിന്റെ  രജതജൂബിലി  ആഘോഷങ്ങളുടെ  ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന  വേനൽക്കാല ക്യാമ്പ് ' ചങ്ങാതിക്കൂട്ടം'  കവിയും ഗാനരചയിതാവുമായ   മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്‌തു.   ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ഡോ. ജി. വി ഹരി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് എസ്.സുനിൽകുമാർ, ചെയർമാൻ  ലിജു വി.  നായർ, സെക്രട്ടറി സി. അനൂപ്, സി. മനോഹരൻ നായർ,  വസന്തകുമാരി, ഹരിഹര സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന  ക്യാമ്പിൽ നൂറിൽ  പരം കുട്ടികൾ പങ്കെടുക്കുന്നുണ്ട് . 

 ഡോ. ജി. വി ഹരി, മെന്റലിസ്റ്റ്  രാജാമൂർത്തി, ഒറിഗാമി പരിശീലകൻ  ടിജു തോമസ്, മന:ശാസ്ത്ര വിദഗ്ദൻ  എസ്. നിഖിൽ, മലയാള ഭാഷാ പണ്ഡിതൻ സനൽ ഡാലുമുഖം, മജീഷ്യൻ  മനു പൂജപ്പുര, നാടകകൃത്ത്  അനിൽ പാപ്പാടി, വ്യക്തിത്വ വികസന പരിശീലകൻ  വസന്ത് കൃഷ്ണൻ, ഗീതാ പ്രഭാഷകൻ വി. കെ സുധാകരൻ നായർ തുടങ്ങിയവർ  വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All